രോഗികൾക്ക് കുത്തിവയ്പ്പിനെ തുടർന്ന് ദേഹാസ്വാസ്ഥ്യവും വിറയലും; 2 ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു

സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു

Written by - Zee Malayalam News Desk | Last Updated : Aug 5, 2023, 06:19 PM IST
  • രാത്രി നൽകിയ ഇഞ്ചക്ഷനിൽ മരുന്നിന്‍റെ അളവിൽ വ്യത്യാസം വന്നിട്ടുണ്ടെന്നാണ് ആരോപണം
  • കുത്തിവയ്ക്കാൻ ഉപയോഗിക്കുന്ന ഡിസ്റ്റിൽഡ് വാട്ടർ ആണ് പ്രശ്നത്തിന് കാരണമായി ആശുപത്രി അധികൃതർ ചൂണ്ടിക്കാട്ടുന്നത്
  • പേവാർഡ് രോഗികൾക്കാണ് കുത്തിവയ്പ്പിനെ തുടർന്ന് ദേഹാസ്വാസ്ഥ്യവും വിറയലും അനുഭവപ്പെട്ടത്
രോഗികൾക്ക് കുത്തിവയ്പ്പിനെ തുടർന്ന്  ദേഹാസ്വാസ്ഥ്യവും വിറയലും; 2 ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ഇന്‍ജക്ഷന്‍ നല്‍കിയതിനെ തുടര്‍ന്ന് 11 രോഗികള്‍ക്ക് പാര്‍ശ്വഫലം ഉണ്ടായ സംഭവത്തില്‍ 2 ആശുപത്രി ജീവനക്കാര്‍ക്കെതിരെ നടപടി. നഴ്സിംഗ് ഓഫീസറേയും ഗ്രേഡ്-2 അറ്റന്‍ഡറെയും സസ്പെന്‍ഡ് ചെയ്തു. കൊല്ലം ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അന്വേഷണത്തെത്തുടര്‍ന്നാണ് സസ്പെന്‍ഷന്‍.

സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് കൊല്ലം ഡി.എം.ഒ. നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി.  പുനലൂർ താലൂക്കാശുപത്രിയിലെ പേവാർഡ് രോഗികൾക്കാണ്  കുത്തിവയ്പ്പിനെ തുടർന്ന്  ദേഹാസ്വാസ്ഥ്യവും വിറയലും അനുഭവപ്പെട്ടത്.

പുനലൂർ താലൂക്കാശുപത്രിയിലെ പേവാർഡ് രോഗികൾക്കാണ്  കുത്തിവയ്പ്പിനെ തുടർന്ന്  ദേഹാസ്വാസ്ഥ്യവും വിറയലും അനുഭവപ്പെട്ടത്. ഇതോടെ മരുന്നു മാറി കുത്തിവച്ചെന്ന പരാതിയുയർന്നു. പത്തു രോഗികൾക്കാണ് ബുദ്ധിമുട്ടുകൾ ഉണ്ടായത്. ഇതിൽ മൂന്നു കുട്ടികളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ പുനലൂർ താലൂക്ക് ആശുപത്രിയിലെ ഐ സി യുവിലേക്ക് മാറ്റി.

രാത്രി നൽകിയ ഇഞ്ചക്ഷനിൽ മരുന്നിന്‍റെ അളവിൽ വ്യത്യാസം വന്നിട്ടുണ്ടെന്നാണ് ആരോപണം. അതേസമയം ആന്‍റിബയോട്ടിക് കുത്തിവയ്ക്കാൻ ഉപയോഗിക്കുന്ന ഡിസ്റ്റിൽഡ് വാട്ടർ ആണ് പ്രശ്നത്തിന് കാരണമായി ആശുപത്രി അധികൃതർ ചൂണ്ടിക്കാട്ടുന്നത്. നിലവിൽ ബുദ്ധിമുട്ട് നേരിട്ട രോഗികളുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കയില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News