Puthuppally By-election: ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മകളുണ്ടെന്ന് വി.ഡി സതീശന്‍; സിപിഎം സജ്ജമെന്ന് എം.വി ഗോവിന്ദന്‍

Puthuppally By-election updates:  ഇന്നുതന്നെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് വി.ഡി സതീശൻ പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Aug 8, 2023, 06:09 PM IST
  • കൂടിയാലോചനകളിലേക്ക് കടന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
  • ഇടത് സ്ഥാനാർത്ഥിയെ വളരെ വേഗം പ്രഖ്യാപിക്കുമെന്ന് എം.വി ഗോവിന്ദൻ
  • നാളെ മുതൽ പ്രചാരണം ആരംഭിക്കുമെന്ന് എം.എം ഹസൻ.
Puthuppally By-election: ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മകളുണ്ടെന്ന് വി.ഡി സതീശന്‍; സിപിഎം സജ്ജമെന്ന് എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ സ്ഥാനാർഥിനിർണയങ്ങളിലേക്ക് കടന്നിരിക്കുകയാണ് മുന്നണികൾ. ഓഗസ്റ്റ് 17 ന് ആണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി. ഉമ്മൻ ചാണ്ടിയുടെ പിൻഗാമി ആരെന്ന ചോദ്യത്തിന് ഉത്തരം തേടുന്ന ഉപതിരഞ്ഞെടുപ്പിനാണ് കളമൊരുങ്ങിയിരിക്കുന്നത്. 

സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട കൂടിയാലോചനകളിലേക്ക് കടന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾ പുതുപ്പള്ളിക്കാർക്ക് ഉണ്ട്. ഇനി നിർണായക ദിവസങ്ങളാണ് വരാനിരിക്കുന്നതെന്നും കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വലിയ ഭൂരിപക്ഷം ലഭിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പങ്കുവെച്ചു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ മണിക്കൂറുകൾക്കുള്ളിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു. അത് എത്ര മണിക്കൂറാണ് എന്ന പ്രശ്നം മാത്രമെയുള്ളൂ. ഇന്നു തന്നെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് കരുതിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

ALSO READ: ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം; പരുമല കേസിൽ സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷൻ

പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പ് ഒരുക്കം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടി നേടിയതിനേക്കാൾ വലിയ ഭൂരിപക്ഷത്തിൽ  യു.ഡി.എഫ് സ്ഥാനാർത്ഥി ഉജ്ജ്വല വിജയം നേടും. ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾ ജനങ്ങളുടെ മനസിലുണ്ട്. ഈ സർക്കാരിനെ പുതുപ്പള്ളിയിലെ ജനങ്ങൾ മനസാക്ഷിയുടെ കോടതിയിൽ വിചാരണ ചെയ്യുന്ന ദിനങ്ങളാണ് വരാൻ പോകുന്നത്.

സർക്കാരിനെ കേരളത്തിലെ ജനങ്ങളുടെ മുന്നിൽ ഒന്നു കൂടി തുറന്നു കാട്ടാനും വിചാരണ ചെയ്യാനുമുള്ള അവസരമാക്കി ഉപതെരഞ്ഞെടുപ്പിനെ മാറ്റും. വിജയിക്കാൻ വേണ്ടി മാത്രമല്ല, രാഷ്ട്രീയമായി സംസ്ഥാന കേന്ദ്ര സർക്കാരുകളെ വിചാരണ ചെയ്യാനുള്ള അവസരമായാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പിനെ കാണുന്നത്. ആശയപരമായും രാഷ്ട്രീയമായും തെരഞ്ഞെടുപ്പിനെ നേരിടും. പൂർണമായ ആത്മവിശ്വാസമുണ്ട്. തൃക്കാക്കരയിലേതു പോലെ എല്ലാ നേതാക്കളും ഒറ്റക്കെട്ടായി നിന്ന് വിജയം നേടുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും നാളെ മുതൽ പ്രചാരണം ആരംഭിക്കുമെന്നും യുഡിഎഫ് കൺവീനർ എം.എം ഹസൻ അറിയിച്ചു. 

അതേസമയം, ഇടത് സ്ഥാനാർത്ഥിയെ വളരെ വേഗം പ്രഖ്യാപിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. സ്ഥാനാർത്ഥി ആരെന്ന് പിന്നീട് അറിയിക്കും. ഉമ്മൻ ചാണ്ടി തരംഗമല്ല. രാഷ്ട്രീയമാണ് പുതുപ്പള്ളിയിലേതെന്ന് പറഞ്ഞ അദ്ദേഹം സമയക്കുറവൊന്നും എൽഡിഎഫിനെ ബാധിക്കില്ലെന്നും തെരഞ്ഞെടുപ്പിന് സിപിഎം സജ്ജമാണെന്നും കൂട്ടിച്ചേർത്തു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News