മദ്യവും പണവുമൊഴുക്കി എൽഡിഎഫ് വോട്ടുപിടിക്കുന്നു; ​ഗുരുതര ആരോപണവുമായി പിവി അൻവർ

ചേലക്കരയിൽ പൊലീസ് വിലക്ക് ലംഘിച്ച് പി.വി അൻവർ എംഎൽഎ വാർത്താ സമ്മേളനം നടത്തി. താൻ തെരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്നില്ലെന്ന് വ്യക്തമാക്കി കൊണ്ടായിരുന്നു അൻവറിന്റെ വാർത്താ സമ്മേളനം. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയാണ് പൊലീസ് തൻ്റെ വാർത്താ സമ്മേളനം തടയുന്നതെന്നും അൻവർ പറഞ്ഞു. വാർത്താ സമ്മേളനത്തിനിടെ നിർത്താൻ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അൻവറിനോട് പറഞ്ഞെങ്കിലും അൻവർ ഉദ്യോ​ഗസ്ഥരുമായി തർക്കിച്ചു. തുടർന്ന് അൻവറിന് നോട്ടീസ് നൽകിയ ശേഷം ഉദ്യോഗസ്ഥർ മടങ്ങി.

Written by - Zee Malayalam News Desk | Last Updated : Nov 12, 2024, 12:24 PM IST
  • താൻ തെരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്നില്ലെന്ന് വ്യക്തമാക്കി കൊണ്ടായിരുന്നു അൻവറിന്റെ വാർത്താ സമ്മേളനം.
  • മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയാണ് പൊലീസ് തൻ്റെ വാർത്താ സമ്മേളനം തടയുന്നതെന്നും അൻവർ പറഞ്ഞു.
മദ്യവും പണവുമൊഴുക്കി എൽഡിഎഫ് വോട്ടുപിടിക്കുന്നു; ​ഗുരുതര ആരോപണവുമായി പിവി അൻവർ

തൃശ്ശൂർ: ചേലക്കരയിൽ പൊലീസ് വിലക്ക് ലംഘിച്ച് പി.വി അൻവർ എംഎൽഎ വാർത്താ സമ്മേളനം നടത്തി. താൻ തെരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്നില്ലെന്ന് വ്യക്തമാക്കി കൊണ്ടായിരുന്നു അൻവറിന്റെ വാർത്താ സമ്മേളനം. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയാണ് പൊലീസ് തൻ്റെ വാർത്താ സമ്മേളനം തടയുന്നതെന്നും അൻവർ പറഞ്ഞു. വാർത്താ സമ്മേളനത്തിനിടെ നിർത്താൻ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അൻവറിനോട് പറഞ്ഞെങ്കിലും അൻവർ ഉദ്യോ​ഗസ്ഥരുമായി തർക്കിച്ചു. തുടർന്ന് അൻവറിന് നോട്ടീസ് നൽകിയ ശേഷം ഉദ്യോഗസ്ഥർ മടങ്ങി.

 

Trending News