മതേതരത്വത്തിന്‍റെ നല്ലകാലത്തേക്ക് ഇന്ത്യയെ തിരികെ എത്തിക്കാൻ രാഹുല്‍ഗാന്ധിയ്ക്ക് കഴിയും: രമേശ്‌ ചെന്നിത്തല

കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട രാഹുൽ ഗാന്ധിയെ അഭിനന്ദിച്ചും ആശീര്‍വദിച്ചും പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല.  

Last Updated : Dec 16, 2017, 01:53 PM IST
മതേതരത്വത്തിന്‍റെ നല്ലകാലത്തേക്ക് ഇന്ത്യയെ തിരികെ എത്തിക്കാൻ രാഹുല്‍ഗാന്ധിയ്ക്ക് കഴിയും: രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട രാഹുൽ ഗാന്ധിയെ അഭിനന്ദിച്ചും ആശീര്‍വദിച്ചും പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല.  

ഇന്ത്യയുടെ ഹൃദയത്തിന്‍റെ ഭാഷ അറിയാവുന്ന രാഹുല്‍ജിയെ  പ്രതിസന്ധിഘട്ടത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ അധികാരത്തിൽ എത്തിച്ച സോണിയാ ഗാന്ധി അദ്ധ്യക്ഷ പദം ഒഴിഞ്ഞ് ശക്തമായ കൈകളിൽ തന്നെയാണ് പാർട്ടിയെ ഏൽപ്പിക്കുന്നതെന്ന് ചെന്നിത്തല സൂചിപ്പിച്ചു.

മനുഷ്യനെ മതത്തിന്‍റെ പേരിൽ തമ്മിൽ തല്ലിച്ച്, പച്ചക്ക് കത്തിക്കുന്ന കാലത്ത് നിന്നും മതേതരത്വത്തിന്‍റെ നല്ലകാലത്തേക്ക് ഇന്ത്യയെ തിരികെ എത്തിക്കാൻ രാഹുൽജിയ്ക്ക് മാത്രമേ കഴിയൂ എന്നും ചെന്നിത്തല പറഞ്ഞു.

രാഹുല്‍ഗാന്ധി അദ്ധ്യക്ഷപദം ഏറ്റെടുത്തതിനുശേഷം തന്‍റെ ഒഫീഷ്യല്‍ ഫേസ്ബുക്ക്‌ പോസ്റ്റിലൂടെയാണ് രമേശ്‌ ചെന്നിത്തല ആശംസകള്‍ അറിയിച്ചത്.

രാഹുൽഗാന്ധി അദ്ധ്യക്ഷ പദവിയിലെത്തുന്നതോടെ പത്തൊന്‍പത് വർഷം നീണ്ടുനിന്ന സോണിയ യുഗത്തിനാണ് അന്ത്യമായിരിക്കുന്നത്. 132 വർഷം പാരമ്പര്യമുള്ള കോണ്‍ഗ്രസ് പാർട്ടിയെ ഏറ്റവുമധികം കാലം നയിച്ച വനിത എന്ന ബഹുമതിയും സോണിയ ഗാന്ധിയ്ക്കാണ്. 

കോൺഗ്രസിന്‍റെ ഇപ്പോഴത്തെ തകർച്ചയിൽനിന്ന് പാർട്ടിയെ ഉയർത്തിക്കൊണ്ടുവരാൻ രാഹുലിന് സാധിക്കുമോ എന്ന ആകാംക്ഷയിലാണ് രാജ്യമെങ്ങുമുള്ള കോൺഗ്രസ് പ്രവർത്തകർ. ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ കോണ്‍ഗ്രസ്‌ പിന്നാക്കം പോയാല്‍ രാഹുല്‍ഗാന്ധി നല്‍കുന്ന നേതൃത്വത്തിന് ക്ഷീണമാകുമെന്ന വിലയിരുത്തലുകളുമുണ്ട്. 

Trending News