തിരുവനന്തപുരം: കേരളത്തിൽ വ്യാഴാഴ്ച (ഏപ്രിൽ 14) വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ വയനാട്, മലപ്പുറം എന്നീ ജില്ലകളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
അടുത്ത അഞ്ച് ദിവസത്തേക്കുള്ള കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നിവിടങ്ങളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. ഏപ്രിൽ 13ന് രണ്ട് ജില്ലകളിലും 14ന് മൂന്ന് ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഏപ്രിൽ 13ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും, ഏപ്രിൽ 14ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നിവടങ്ങലിലുമാണ് യെല്ലോ അലർട്ട്.
കേരള തീരത്ത് ഏപ്രിൽ 10ന് മത്സ്യബന്ധനത്തിൽ ഏർപ്പെടുവാൻ പാടുള്ളതല്ലെന്ന് നേരത്ത നിർദേശം നൽകിയിരുന്നു. ഇത് പിൻവലിക്കും വരെ മത്സ്യത്തൊഴിലാലികൾ കടലിൽ പോകരുതെന്നും നിർദേശമുണ്ട്. കേരള തീരത്ത് മണിക്കൂറില്‍ 40-50 കിലോമീറ്ററും, ചിലഅവസരങ്ങളിൽ 60 കിലോമീറ്ററും വരെ വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മത്സ്യബന്ധനത്തിന് പോയവരെ വിവരം അറിയിക്കുവാനും നിർദേശമുണ്ട്. ഇവർ കേരള തീരത്ത് നിന്നും അകന്ന് കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ നിൽക്കുന്നതാകും ഉചിതം എന്നാണ് അറിയിപ്പ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA