K Surendran: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്; കേരളത്തിലെ കോൺ​ഗ്രസ് നേതാക്കൾ നിലപാട് പറയണമെന്ന് കെ സുരേന്ദ്രൻ

Ram Temple Consecration Ceremony: നിലപാട് വ്യക്തമാക്കാൻ കേരളത്തിലെ കോൺ​ഗ്രസ് നേതാക്കൾക്ക് ആർജവമുണ്ടോയെന്ന് കെ സുരേന്ദ്രൻ ചോദിച്ചു. 

Written by - Zee Malayalam News Desk | Last Updated : Dec 28, 2023, 04:03 PM IST
  • അയോധ്യ വിഷയത്തിൽ കേരളത്തിലെ കോൺ​ഗ്രസ് നേതാക്കൾ നിലപാട് വ്യക്തമാക്കണം.
  • കോൺഗ്രസ് ഭൂരിപക്ഷത്തിന്റെ വിശ്വാസത്തെ മാനിച്ചില്ലെങ്കിൽ കനത്ത വില നൽകേണ്ടി വരും.
  • ബിജെപി എല്ലാ വിഭാഗം ജനങ്ങളുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്ന പാർട്ടിയാണ്.
K Surendran: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്; കേരളത്തിലെ കോൺ​ഗ്രസ് നേതാക്കൾ നിലപാട് പറയണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തിലെ കോൺ​ഗ്രസ് നേതാക്കൾ നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി. നിലപാട് വ്യക്തമാക്കാൻ കേരളത്തിലെ കോൺ​ഗ്രസ് നേതാക്കൾക്ക് ആർജവമുണ്ടോയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വെല്ലുവിളിച്ചു. കോൺഗ്രസ് ഭൂരിപക്ഷത്തിന്റെ വിശ്വാസത്തെ മാനിച്ചില്ലെങ്കിൽ കനത്ത വില നൽകേണ്ടി വരുമെന്നും ബിജെപി എല്ലാ വിഭാഗം ജനങ്ങളുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്ന പാർട്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. 

കെ.സുരേന്ദ്രന്റെ ഇടപെടൽ; ഹൃദ്യം പദ്ധതിക്ക് പുനർജീവൻ

ഹൃദ്രോഗ ബാധിതരായി ജനിച്ചു വീഴുന്ന ശിശുക്കൾക്ക് താങ്ങായിരുന്ന രാഷ്ട്രീയ സ്വാസ്ഥ്യ ബാൽ യോജന പ്രകാരം സൗജന്യ ചികിത്സ നൽകിയിരുന്ന ഹൃദ്യം പദ്ധതി വീണ്ടും ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ പുനരാരംഭിച്ചു. ആയിരക്കണക്കിന് കുട്ടികൾക്ക് ജീവനേകിയ കേന്ദ്ര - കേരള സർക്കാർ പദ്ധതിയായ ഹൃദ്യം വർഷങ്ങളായി കേരള സർക്കാരിന്റെ കെടുകാര്യസ്ഥത മൂലം മുടങ്ങിക്കിടക്കുകയായിരുന്നു. നിലവിലെ ചികിത്സയുടെ കണക്കുകൾ കൃത്യമായി സമർപ്പിക്കാത്തതാണ് പദ്ധതി മുടങ്ങാൻ കാരണം. 

ALSO READ: വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; ആടിനെ കൊന്നു

കൊവിഡ് കാലത്ത് നിലച്ച ഹൃദ്യം പദ്ധതി പുനരാരംഭിക്കാൻ  ശ്രീചിത്ര മാനേനജ്മെന്റ് കേരള സർക്കാരിനോട് പല തവണ ആവശ്യപ്പെട്ടിട്ടും ഭാരിച്ച ചികിത്സ ചിലവ് വരുന്നു എന്ന കാരണം പറഞ്ഞ് ഈ ആവിശ്യം നിരാകരിക്കുകയാണ് ഉണ്ടായത്. അതിനെ തുടർന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ ജിതേന്ദ്ര സിങ്ങിനെ ബന്ധപ്പെടുകയും തുടർന്ന് കേന്ദ്ര സർക്കാർ ഇടപെട്ട് ഹൃദ്യം പദ്ധതിക്ക് പുനർ ജീവൻ നൽകുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News