മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്;മുല്ലപ്പള്ളിയെ ഒറ്റതിരിഞ്ഞ് അപമാനിക്കാന്‍ അനുവദിക്കില്ലെന്ന് ചെന്നിത്തല!

മുഖ്യമന്ത്രി കഴിഞ്ഞ ദിവസം മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കികൊണ്ടാണ് പ്രതിപക്ഷ നേതാവ് രംഗത്ത് വന്നത്.

Last Updated : Jun 21, 2020, 05:37 PM IST
മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്;മുല്ലപ്പള്ളിയെ ഒറ്റതിരിഞ്ഞ് അപമാനിക്കാന്‍ അനുവദിക്കില്ലെന്ന് ചെന്നിത്തല!

തിരുവനന്തപുരം:മുഖ്യമന്ത്രി കഴിഞ്ഞ ദിവസം മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കികൊണ്ടാണ് പ്രതിപക്ഷ നേതാവ് രംഗത്ത് വന്നത്.

സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിപക്ഷം എല്ലാ പിന്തുണയും നല്‍കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല പറഞ്ഞു.

എന്നാല്‍ യോജിച്ച നടപടികളില്‍ കൂടി കൈവരിക്കുന്ന ആശ്വാസ നടപടികള്‍ മുഴുവന്‍ സര്‍ക്കാരിന്റെത് എന്ന് വരുത്തി തീര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമം 
നടക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

പ്രവാസികള്‍ അവിടെകിടന്ന് മരിക്കട്ടെ എന്ന സമീപനമാണ് സര്‍ക്കാരിന് എന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് എതിരെ നടത്തിയ പരാമര്‍ശങ്ങളോട് രൂക്ഷമായ ഭാഷയിലാണ് രമേശ്‌ ചെന്നിത്തല പ്രതികരിച്ചത്.

മുഖ്യമന്ത്രി ഇന്ത്യന്‍ പാര്‍ലമെന്റിലെ ഏറ്റവും നല്ല എംപി യായ എന്‍കെ പ്രേമചന്ദ്രന് എതിരെ നടത്തിയ പരനാറി പ്രയോഗം രമേശ്‌ ചെന്നിത്തല എടുത്തുകാട്ടി,
ടിപി വധം നടന്ന് അതിന്‍റെ ചൂട് ആറും മുന്‍പ് കുലംകുത്തി എന്ന് വിളിച്ചു,അതൊന്നും തിരുത്തിയിട്ടില്ല,

ചെറ്റ,ചെറ്റത്തരം എന്നീ വാക്കുകള്‍ നിരന്തരം ഉപയോഗിക്കുന്നത് കേട്ട് കേരളം ലജ്ജിച്ച് തല താഴ്ത്തിയിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

എല്‍ഡിഎഫ് കണ്വീനര്‍ രമ്യാ ഹരിദാസ് എംപിയെ അപമാനിച്ചപ്പോഴും മുഖ്യമന്ത്രി പ്രതികരിച്ചില്ല,മന്ത്രിമാര്‍ സ്ത്രീകളെ പൂതനയെന്നും മറ്റ് പറയാന്‍ 
സാധിക്കാത്ത വാക്കുകള്‍ ഉപയോഗിച്ചപ്പോഴും മുഖ്യമന്ത്രി പ്രതികരിച്ചില്ല.

കായംകുളം എംഎല്‍എ മാധ്യമ പ്രവര്‍ത്തകരെ കുറിച്ച് നടത്തിയ പരാമര്‍ശത്തെ കുറിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ല എന്നാണ് പറഞ്ഞത്.

കേരളത്തിലെ ജനങ്ങള്‍ അറിയാവുന്ന വ്യക്തിത്വമാണ് മുല്ലപ്പള്ളിയുടെത്,അദ്ധേഹത്തെ ഒറ്റതിരിഞ്ഞ് അപമാനിക്കാനും അധിക്ഷേപിക്കാനും 
കേരളത്തിലെ കോണ്‍ഗ്രസുകാര്‍ അനുവദിക്കില്ല എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

മുല്ലപ്പള്ളിയുടെ പിതാവിനെ സോഷ്യല്‍ മീഡിയയില്‍ അപമാനിക്കാന്‍ ശ്രമിക്കുന്ന സൈബര്‍ സഖാക്കളെ നിയന്ത്രിക്കാന്‍ പോലും പാര്‍ട്ടി നേതൃത്വം 
തയ്യാറാകുന്നില്ല എന്നും രമേശ്‌ ചെന്നിത്തല കൂട്ടിചേര്‍ത്തു.ഇതോടെ മുല്ലപ്പള്ളി രാമചന്ദ്രന് എതിരെ നടക്കുന്ന നീക്കത്തെ പ്രതിരോധിക്കാന്‍ 
താനും ഉണ്ടെന്ന സന്ദേശമാണ് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല നല്‍കിയത്.

Trending News