Shravasti Award: ശ്രാവസ്തി കവിതാപുരസ്കാരം ശൈലൻ്റെ 'രാഷ്ട്രമീ_മാംസ' യ്ക്ക്

Rashtramee mamsa: ഒ.പി. സുരേഷ്  ചെയർമാനും പ്രൊഫ. സന്തോഷ് മാനിച്ചേരി,  ഡോ. ആർ. രാജശ്രീ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാരത്തിന് അർഹമായ കൃതി തെരഞ്ഞെടുത്തത്.

Written by - Zee Malayalam News Desk | Last Updated : Jan 16, 2024, 03:02 PM IST
  • 25,001 രൂപയും റാസി രൂപകൽപന ചെയ്ത ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം
  • ഡോ. പ്രദീപൻ പാമ്പിരിക്കുന്ന് അനുസ്മരണ സമ്മേളനത്തിൽ കോഴിക്കോട് ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് മലയാളവിഭാഗം അധ്യാപിക ഡോ. സജിത കിഴിനിപ്പുറത്ത് പുരസ്കാരം സമ്മാനിക്കും
Shravasti Award: ശ്രാവസ്തി കവിതാപുരസ്കാരം ശൈലൻ്റെ 'രാഷ്ട്രമീ_മാംസ' യ്ക്ക്

കോഴിക്കോട്: പ്രഥമ ശ്രാവസ്തി കവിതാപുരസ്കാരം ശൈലന്. രാഷ്ട്രമീ-മാംസ എന്ന കവിതാസമാഹാരമാണ് പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടത്.  ശ്രീശങ്കരാചാര്യ സംസ്കൃതസർവ്വകലാശാല കൊയിലാണ്ടി പ്രാദേശികകേന്ദ്രത്തിലെ മലയാളവിഭാഗം അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പൂർവവിദ്യാർത്ഥികളുടെയും കൂട്ടായ്മയായ ‘ശ്രാവസ്തി’ മലയാളവിഭാഗത്തിലെ അധ്യാപകനും ചിന്തകനും കലാകാരനുമായിരുന്ന ഡോ.പ്രദീപൻ പാമ്പിരികുന്നിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയതാണ് ‘ശ്രാവസ്തി’ പുരസ്കാരം. ഒ.പി. സുരേഷ്  ചെയർമാനും പ്രൊഫ. സന്തോഷ് മാനിച്ചേരി,  ഡോ. ആർ. രാജശ്രീ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാരത്തിന് അർഹമായ കൃതി തെരഞ്ഞെടുത്തത്.

"മലയാളകവിതയിലെ അനുശീലനങ്ങളോട് ചേർന്നുപോവാത്ത വേറിട്ട സഞ്ചാരങ്ങളാണ് ശൈലൻ്റെ കവിതകൾ. ഭാഷയ്ക്കകത്ത് സാധ്യമാവുന്ന ഏതുതരം വ്യവഹാരങ്ങളേയും കാവ്യഭാഷയുടെ ഭാഗമാക്കി മാറ്റാനാവുന്ന വഴക്കം ആ കവിതകൾക്കുണ്ട്. സമകാലത്തോടുള്ള സൂക്ഷ്മവും രാഷ്ട്രീയഭരിതവുമായ പ്രതികരണങ്ങളാണ് രാഷ്ട്രമീ-മാംസ എന്ന സമാഹാരത്തിലെ കവിതകൾ. ആത്മബോധത്തിൻ്റെ എതിർനിലകളായി വരുന്ന, വൈവിധ്യമാർന്ന അധികാരരൂപങ്ങളുടെ നേർക്കുള്ള സറ്റയറുകളായി അവ പ്രവർത്തിക്കുന്നു. മലയാളകവിതയുടെ പ്രവൃത്തിമണ്ഡലത്തെ വികസ്വരമാക്കുന്ന രാഷ്ട്രമീ-മാംസ എന്ന കവിതാസമാഹാരത്തിന് പ്രദീപൻ പാമ്പിരികുന്നിൻ്റെ സ്മരണാർത്ഥമുള്ള പ്രഥമ ശ്രാവസ്തി കവിതാപുരസ്ക്കാരം സമർപ്പിക്കുന്നു._ " ജൂറി അഭിപ്രായപ്പെട്ടു.

ALSO READ: ഈ വർഷത്തെ ഹരിവരാസനം അവാർഡ് തമിഴ് പിന്നണി ഗായകൻ പി കെ വീരമണി ദാസന്

25,001 രൂപയും റാസി രൂപകൽപന ചെയ്ത ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ജനുവരി 16ന് സംസ്കൃത സർവകലാശാല കൊയിലാണ്ടി കാമ്പസിൽ നടക്കുന്ന പ്രദീപൻ പാമ്പിരിക്കുന്ന് അനുസ്മരണ സമ്മേളനത്തിൽ ഡോ. പ്രദീപൻ പാമ്പിരികുന്നിൻ്റെ ജീവിതപങ്കാളിയും കോഴിക്കോട് ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് മലയാളവിഭാഗം അധ്യാപികയുമായ ഡോ. സജിത കിഴിനിപ്പുറത്ത് പുരസ്കാരം സമ്മാനിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News