തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധ വകുപ്പുകളിൽ നിന്നായി വിരമിക്കുന്നത് 10,801 പേരാണ്.സ്പെഷ്യല്‍ സെക്രട്ടറിമുതല്‍ കണ്ടിൻജന്റ് ജീവനക്കാര്‍വരെ ഇതിൽ ഉള്‍പ്പെടുന്നുണ്ട്. ഇത്തവണ ഇത് റെക്കോർഡാണ്. നേരത്തെ 9270 പേര്‍ റിട്ടയർ ചെയ്തതായിരുന്നു ഏറ്റവും വലിയ കണക്ക്. ഇതിന് ശേഷം വീണ്ടും പഴയ റെക്കോർഡ് തിരുത്തിക്കുറിക്കുകയാണ്.
ജനനതീയതി ക്രമപ്പെടുത്തിയ പഴ സ്കൂള്‍ പ്രവേശന രീതി വഴിയാണ് ഇത്തരം ഒരേ ഡേറ്റുകാർ റിട്ടയർമെൻറിൽ വരുന്നത്. എന്നാൽ , യഥാര്‍ഥ ജനന തീയതിതന്നെ എല്ലായിടത്തും രേഖപ്പെടുത്താൻ തുടങ്ങിയതിനാല്‍ ഇനിയുള്ള വര്‍ഷങ്ങളില്‍ ഇത്തരത്തില്‍ കൂട്ടവിരമിക്കല്‍ സാധ്യത കുറവാണ്.
ALSO READ: മഴ ലഭ്യത പ്രവചനാതീതം; തയ്യാറെടുപ്പ് ഊർജ്ജിതമാക്കണമെന്ന് മുഖ്യമന്ത്രി
അധ്യാപകരുടെ വിരമിക്കല്‍മൂലം സ്കൂളുകളില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കാൻ പ്രധാന അധ്യാപകര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. വിരമിക്കല്‍ ആനുകൂല്യങ്ങള്‍ കൃത്യമായി നല്‍കുന്ന പതിവ് ഇത്തവണയും തുടരുമെന്നാണ് സർക്കാർ പറയുന്നതെങ്കിലും ഇതിനായി കൂടുതൽ തുക കടമെടുക്കേണ്ടി വരുമെന്നാണ് നിലവിലെ സാഹചര്യങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.
1,500 കോടി രൂപയോളം വിരമിക്കല്‍ ആനുകൂല്യമായി നല്‍കേണ്ടി വരും ഇതിനായി കുറഞ്ഞത് 2000 കോടിയെങ്കിലും കടം സർക്കാരിനെടുക്കണം. കുറഞ്ഞത് 15 ലക്ഷം മുതൽ 80 ലക്ഷം വരെ ഗ്രാറ്റുവിറ്റി, പിഎഫ്, പെൻഷൻ എന്നിവയടക്കം കൊടുക്കേണ്ടി വരും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...