ഇടുക്കിയില്‍ റെഡ്അലര്‍ട്ട്; ചെറുതോണി, പെരിയാര്‍ നദീതീരങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം

ട്രയല്‍ റണ്ണിന്‍റെ ഭാഗമായി ഡാമിലെ മൂന്നാമത്തെ ഷട്ടര്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ ജലനരിപ്പ് ഇപ്പോഴും ക്രമാതീതമായി ഉയരുന്നതിനാലാണ് പ്രദേശത്ത് റെഡ്അലര്‍ട്ട് പ്രഖ്യാപിച്ചത്.

Last Updated : Aug 9, 2018, 05:24 PM IST
ഇടുക്കിയില്‍ റെഡ്അലര്‍ട്ട്; ചെറുതോണി, പെരിയാര്‍ നദീതീരങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം

ചെറുതോണി: കനത്തമഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്ന ഇടുക്കി ഡാമില്‍ റെഡ്അലര്‍ട്ട് പ്രഖ്യാപിച്ചു. 

ട്രയല്‍ റണ്ണിന്‍റെ ഭാഗമായി ഡാമിലെ മൂന്നാമത്തെ ഷട്ടര്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ ജലനരിപ്പ് ഇപ്പോഴും ക്രമാതീതമായി ഉയരുന്നതിനാലാണ് പ്രദേശത്ത് റെഡ്അലര്‍ട്ട് പ്രഖ്യാപിച്ചത്.

ഉച്ചയ്ക്ക് 12.30ന് ഷട്ടര്‍ ഉയര്‍ത്തുമ്പോള്‍ 2398.98 അടിയായിരുന്നു ജലനിരപ്പ്. ഷട്ടര്‍ 50 സെന്റീമീറ്റര്‍ ഉയര്‍ത്തി വെള്ളം പുറത്തേക്കൊഴുക്കി രണ്ടരമണിക്കൂര്‍ കഴിഞ്ഞിട്ടും ഡാമിലെ ജലനിരപ്പ് 2399.58 അടിയായി ഉയരുകയായിരുന്നു.

കനത്ത മഴ തുടരുന്നതിനാല്‍ ജലനിരപ്പ് ഇനിയും ഉയരാന്‍ തന്നെയാണ് സാധ്യത. 2403 അടിയാണ് ഡാമിന്‍റെ സംഭരണശേഷി. നിലവില്‍ ഇടുക്കി അണക്കെട്ടില്‍ നിന്നും പുറത്തേക്ക് ഒഴുക്കുന്ന അളവില്‍ തന്നെ ഇന്ന് രാത്രിയും ജലം പുറത്തേക്ക് ഒഴുക്കുമെന്ന് കേരളാ ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.

ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് തുറന്ന മൂന്നാമത്തെ ഷട്ടറില്‍ നിന്ന് സെക്കന്‍ഡില്‍ 50 ഘനമീറ്റര്‍ വെള്ളമാണ് ഒഴുക്കിവിടുന്നത്. നാലു മണിക്കൂറാണ് ട്രയല്‍ റണ്‍ നിശ്ചയിച്ചിരുന്നത്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ട്രയല്‍ റണ്ണിന്‍റെ സമയം നീട്ടാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

Trending News