Idukki dam: ജലനിരപ്പ് കുറയാത്ത സാഹചര്യത്തിൽ കൂടുതൽ വെള്ളമൊഴുക്കും. ഡാമിൽ നിന്ന് വൻ തോതിൽ വെള്ളമെത്തിയതിനെ തുടർന്ന് തടിയമ്പാട് ചപ്പാത്തിൽ വെള്ളം കയറിയിരിക്കുകയാണ്.
Kerala Rainb Updates: ഒഴുകി എത്തിയ വെള്ളത്തിന്റെയും വൈദ്യുതി ഉൽപ്പാദനത്തിന് ഉപയോഗിക്കുന്ന വെള്ളത്തിന്റെയും അളവ് പരിഗണിച്ചായിരിക്കും തുറന്നു വിടുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. തുറന്നു വിടേണ്ടി വന്നാൽ അദ്യ ഘട്ടത്തിൽ 1,50,000വും സ്ഥിതി നിരീക്ഷിച്ച ശേഷം രണ്ടു ലക്ഷവുമായിട്ടായിരിക്കും പരിധി ഉയർത്തുന്നത്. മുല്ലപ്പെരിയാറിൽ നിന്ന് തുറന്നു വിടുന്ന വെള്ളത്തിന്റെ അളവും ഇന്നലെ 3230 ഘനയടിയായി വർധിപ്പിച്ചിരുന്നു.
ഇടുക്കി അണക്കെട്ട് തുറക്കുന്നതിന്റെ ഭാഗമായി എറണാകുളത്ത് മുൻകരുതൽ നടപടികൾ കൈക്കൊണ്ടു. താലൂക്കുകളിലെല്ലാം തന്നെ ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കിയിട്ടുണ്ട്.
ഇടുക്കി ജലാശയത്തിന് 2000 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള സംഭരണ ശേഷിയുണ്ട്. നിലവിൽ 780 മെഗാവാട്ട് ശേഷിയുള്ള ഇടുക്കി നിലയം 24 മണിക്കൂറും പ്രവർത്തിപ്പിച്ചാണ് ഇതു പ്രയോജനപ്പെടുത്തുന്നത്. പുതിയ പദ്ധതി വരുന്നതോടെ പീക് ലോഡ് സമയത്തെ വൈദ്യുതിയുടെ ആവശ്യം കുറഞ്ഞ ചെലവിൽ ഏറെക്കുറെ പൂർണമായി നിറവേറ്റാനാകും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.