സിൽവർ ലൈൻ സംവാദം; ആശങ്കകൾ പങ്ക് വച്ച് ആർ.വി.ജി മേനോൻ

 സിൽവർ ലൈൻ പദ്ധതിയെ അനുകൂലിക്കുന്ന മൂന്ന് പേരും എതിർക്കുന്ന ഒരാളെയും ഉൾപ്പെടുത്തി നടത്തിയ സംവാദത്തിൽ കേരളത്തിന്റെ റോഡ് റെയിൽ ഗതാഗത സംവിധങ്ങളുടെ പോരായ്മകൾ ചൂണ്ടിക്കാട്ടി

Written by - രജീഷ് നരിക്കുനി | Edited by - Akshaya PM | Last Updated : Apr 28, 2022, 05:39 PM IST
  • കേരളത്തിന് വേണ്ട തെക്ക് വടക്ക് അലൈൻമെന്റ് ആണ് കേ റെയിൽ എന്ന് കുഞ്ചറിയ പി.ഐസക്
  • വേഗമുള്ള ഗതാഗത സംവിധാനം വേണമെന്ന ഏക അഭിപ്രായം ചർച്ചയിൽ ഉയർന്നു
  • സ്റ്റാൻഡേർഡ് ഗേജും പരിസ്ഥിതി ആഖതവും കൂടുതൽ ഉണ്ടെന്ന് ആർ.വി ജി മേനോൻ വാദിച്ചു
സിൽവർ ലൈൻ സംവാദം; ആശങ്കകൾ പങ്ക് വച്ച് ആർ.വി.ജി മേനോൻ

തിരുവനന്തപുരം : ഭിന്നഭിപ്രായങ്ങൾക്ക് ഇടയിലും അതിവേഗ യാത്ര സംവിധാനം വേണമെന്ന ആശയം മുന്നോട്ട് വച്ച് കേ റെയിൽ സംവാദം. സിൽവർ ലൈനിനെ അനുകൂലിക്കുന്നവരും ഇതിനായി കല്ലിടുന്ന രീതിയെയും ആവശ്യകതയെയും തള്ളി പറഞ്ഞു. സ്റ്റാൻഡേർഡ് ഗേജ് നടപ്പാക്കുന്നതിനും പരിസ്ഥിതി പ്രശ്നങ്ങൾ ഉയർത്തികട്ടി യും ആർ.വി.ജി മേനോൻ പദ്ധതിയെ എതിർത്തു. സിൽവർ ലൈൻ പദ്ധതിയെ അനുകൂലിക്കുന്ന മൂന്ന് പേരും എതിർക്കുന്ന ഒരാളെയും ഉൾപ്പെടുത്തി നടത്തിയ സംവാദത്തിൽ കേരളത്തിന്റെ റോഡ് റെയിൽ ഗതാഗത സംവിധങ്ങളുടെ പോരായ്മകൾ ചൂണ്ടിക്കാട്ടി. 

krail

വേഗമുള്ള ഗതാഗത സംവിധാനം വേണമെന്ന ഏക അഭിപ്രായം ചർച്ചയിൽ ഉയർന്നു വന്നു. സ്റ്റാൻഡേർഡ് ഗേജും പരിസ്ഥിതി ആഖതവും കൂടുതൽ ഉണ്ടെന്ന് ആർ.വി ജി മേനോൻ വാദിച്ചു. നിലവിലെ റെയിൽ പാത യ്ക്ക് സാമന്തരമായ റെയിൽ പാത വേണമെന്ന് ആർ.വി.ജി മേനോൻ അഭിപ്രായപ്പെട്ടു. കേരളത്തിലെ ഗതാഗത വികസനത്തിന് റയിൽവേ യ്ക്ക് വലിയ പങ്ക് ഉണ്ട്. എന്നാല്‍ റെയിൽ വേ വികസനത്തിന്  വേണ്ട വേഗത ഇല്ല. കഴിവ് കേടു കൊണ്ടാണ് കേരളത്തിലെ റോഡ് വികസനം വൈകിയത്. അതിന് കാരണം രാഷ്ട്രീയ നേതൃത്വങ്ങൾക്ക് ഇച്ഛാശക്തി ഇല്ലാതെ പോയതാണ്. കെ റെയിൽ സ്റ്റേഷൻ പലതും നഗരത്തിന് പുറത്താണ്.

SilverLine 

റെയിൽവെ വളവുകൾ നിവർത്തിയുള്ള പാത നിർമിക്കാൻ കഴിയും. ഇന്ത്യയിൽ ഉണ്ടാക്കുന്ന ബ്രോഡ് ഗേജ് പരീക്ഷിക്കാത്തത് എന്തുകൊണ്ടാണെന്നും ആദ്ദേഹം ചോദിച്ചു. ജപ്പാൻ കടം തരുന്നത് അവരുടെ സാങ്കെതിക വിദ്യ വികസിപ്പിക്കാനാണെന്നും ആർ.വി.ജി മേനോൻ കൂട്ടിച്ചെർത്തു. സ്ഥലം ഏറ്റെടുക്കുന്ന രീതിയെ സിൽവർ ലൈൻ അനുകൂല നിലപാട് ഉള്ള രഘുചന്ദ്രൻ നായർ സംവാദത്തിൽ വിമർശിച്ചു. ബഫർ സോൺ 10 മീറ്റർ എന്ന് പറയുമ്പോൾ അതിൽ വ്യക്ത വരണം. ബഫർ സോണി നെ പേടിക്കേണ്ടതില്ല. നിർമ്മാണ സാമഗ്രികൾ എങ്ങനെ ലഭിക്കുമെന്ന ചോദ്യം ഉണ്ട്. ഇതിനായി മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കണ്ടിവരും. സർവ്വേക്കായി വീടിന് അകത്ത് കയറി കല്ലിടുന്നത് ശരിയല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. കല്ലിടാതെയും സമൂഹിക ആഖത പഠനം നടത്താമെന്ന് റെയിൽവേ ബോർഡ് മുൻ അംഗം സുബോകുമാർ ജയിനും ചൂണ്ടിക്കാട്ടി. ജി പി എസ് ഉൾപ്പടെയുള്ള മറ്റ് സംവിധങ്ങൾ ഇതിനായി ഉപയോഗപ്പെടുത്താമായിരുന്നു. യാത്രക്കാർ കെ.റയിലിലെത്താൻ സമയമെടുക്കും. മുക്കിയ പണം പെട്ടന്ന് തിരിച്ചു കിട്ടണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

SilverLine 

കേരളത്തിന് വേണ്ട തെക്ക് വടക്ക് അലൈൻമെന്റ് ആണ് കേ റെയിൽ എന്ന് കുഞ്ചറിയ പി.ഐസക് ചൂണ്ടിക്കാട്ടി.ഇന്റർമോഡൽ സഞ്ചാര സൗകര്യം ഉണ്ടാകണം കേരളത്തിലുണ്ടാകണം. ജലഗതാഗതവും നമ്മുക്ക് വേണം. എല്ലാ സൗകര്യമുള്ള ഗതാഗതം ഉറപ്പാക്കിയാൽ വരുമാനം ഉണ്ടാകും.അടിസ്ഥാന സൗകര്യം വികസനം വേണം. 1950 കളിൽ അമേരിക്ക റോഡ് ഗതാഗതം സുഖമമാക്കി. അതാണ് അവരുടെ സാമ്പത്തിക രംഗത്തിന് അടിത്തറയിട്ടത്. കെ റെയിൽ സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗത്തെ വളർച്ചക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു..  ചീഫ് സെക്രട്ടറി ക്ഷണിച്ചാലെ സംവാദത്തിൽ എത്തുകയുള്ളു എന്ന് പറഞ്ഞ് പിൻമാറുന്നത് ശരിയല്ലെന്നും അഭിപ്രായം സംവാദത്തിൽ അഭിപ്രായം ഉയർന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News