നിരീക്ഷക സമിതി റിപ്പോര്‍ട്ട് തിങ്കളാഴ്ച ഹൈക്കോടതിയില്‍ സമര്‍പ്പിക്കും

ശബരിമലയില്‍ എല്ലാം ശാന്തമാണെന്നും നിയന്ത്രണം മൂലം ആര്‍ക്കും ബുദ്ധിമുട്ട് ഉണ്ടായിട്ടില്ലെന്നും സമിതി ഹൈക്കൊടതിയെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.  

Updated: Dec 9, 2018, 08:07 AM IST
നിരീക്ഷക സമിതി റിപ്പോര്‍ട്ട് തിങ്കളാഴ്ച ഹൈക്കോടതിയില്‍ സമര്‍പ്പിക്കും

കൊച്ചി: ശബരിമല നിരീക്ഷക സമിതിയുടെ റിപ്പോര്‍ട്ട് തിങ്കളാഴ്ച ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. ജസ്റ്റിസ് പി ആര്‍ രാമന്‍, ജസ്റ്റിസ് എസ് സിരിജഗന്‍, ഡിജിപി എ ഹേമചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട സമിതി ശബരിമലയിലെത്തി നടത്തിയ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ടാണ് ദേവസ്വം ബഞ്ചിന് കൈമാറുന്നത്.

ശബരിമലയില്‍ എല്ലാം ശാന്തമാണെന്നും നിയന്ത്രണം മൂലം ആര്‍ക്കും ബുദ്ധിമുട്ട് ഉണ്ടായിട്ടില്ലെന്നും സമിതി ഹൈക്കൊടതിയെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ശബരിമലയിലെ പൊലീസ് നിയന്ത്രണം, തീര്‍ഥാടകര്‍ക്കുള്ള പാസ്, അഹിന്ദുക്കളെ പ്രവേശിപ്പിക്കരുത് തുടങ്ങിയ ഹര്‍ജികള്‍ തിങ്കളാഴ്ച പരിഗണിക്കും.