തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയുടെ വിധിയുമായി ബദ്ധപ്പെട്ട് വ്യക്തത കുറവുള്ളത് മുഖ്യമന്ത്രിയ്ക്കാണെന്ന്‍ കെ.സുരേന്ദ്രന്‍.
ഇങ്ങനൊരു പ്രസ്താവനയിലൂടെ സര്‍ക്കാര്‍ ആശയക്കുഴപ്പം ഉണ്ടാക്കുകയാണെന്നും ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി കെ.സുരേന്ദ്രന്‍ പറഞ്ഞു.
ശബരിമലയുടെ താല്‍പര്യം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഇനിയെങ്കിലും ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും യുവതി പ്രവേശനത്തിന് സ്റ്റേയില്ല എന്ന പ്രചാരണം നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
അതുകൊണ്ടുതന്നെ അന്തിമ വിധി വരുന്നതുവരെ ശബരിമലയില്‍ പൂര്‍വ്വസ്ഥിതി തുടരാന്‍ കോടതിയില്‍ നിന്ന് സര്‍ക്കാര്‍ അനുമതി വാങ്ങണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും റോഡുകള്‍ ശോചനീയാവസ്ഥയിലാണെന്നും സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡിന് അനുവദിച്ച നൂറു കോടി ഇതുവരെ നല്‍കിയിട്ടില്ലയെന്നും സുരേന്ദ്രന്‍ ആരോപിച്ചു.