സന്നിധാനം: കോവിഡ് വരുത്തിവെച്ച രണ്ടു വർഷത്തെ ഇടവേളക്ക് ശേഷം സന്നിധാനത്തെ ഭസ്മക്കുളം സജീവമായി. ധാരാളം ഭക്തജനങ്ങളാണ് തൊഴുതു കഴിഞ്ഞശേഷം കുളിക്കാനും ആചാരത്തിന്റെ ഭാഗമായും ഭസ്മകുളത്തിലേക്ക് എത്തുന്നത്. പതിനെട്ടാംപടി കയറി അയ്യപ്പനെയും മാളികപ്പുറത്തമ്മയേയും തൊഴുതശേഷം ആണ് ഭക്തർ ഇവിടേക്ക് എത്തുക.
സോപ്പോ എണ്ണയോ ഉപയോഗിക്കാതെ ഭസ്മക്കുളത്തിൽ കുളിച്ചശേഷം തിരികെ പോയി നെയ്യഭിഷേകം നടത്തുന്നവർ ഒട്ടേറെയാണ്. ശബരിമലയിൽ ശയനപ്രദക്ഷിണം നേർച്ചയുള്ളവരും ഭസ്മ ക്കുളത്തിലെ സ്നാനത്തിന് ശേഷം നേർച്ച നിർവഹിക്കാനായി പോകുന്നു. ഭസ്മക്കുളത്തിലെ വെള്ളം ഓരോ മണിക്കൂർ ഇടവിട്ട് മാറ്റാൻ സംവിധാനമൊരുക്കിയിട്ടുണ്ട്.
Read Also: Viral Video : കോട്ടയത്ത് ക്ഷേത്രത്തിന് മുന്നിൽ പെൺകുട്ടികളുടെ പൊരിഞ്ഞ അടി; വീഡിയോ വൈറൽ
കുളത്തിന് ചുറ്റിലുമായി ഉരൽകുഴിയിൽ നിന്നുള്ള ശുദ്ധമായ തെളിവെള്ളം ഒഴുകിയെത്തുന്ന ഓവുചാൽ സംവിധാനവുമുണ്ട്. ഓരോ മണിക്കൂർ ഇടവിട്ടു കുളത്തിലെ വെള്ളം ഒഴുക്കിക്കളയുകയും ടാങ്കിൽ നിന്ന് പുതിയ വെള്ളം നിറക്കുകയും ചെയ്യുന്നു. ശരീരമാസകലം ഭസ്മം പൂശി സ്നാനത്തിനായി എത്തുന്ന അയ്യപ്പഭക്തന്മാർ ഭസ്മ കുളത്തിലെ പതിവുകാഴ്ചയാണ്.
ഭക്തരിൽ ചിലരെങ്കിലും വസ്ത്രങ്ങളും മറ്റും കുളത്തിൽ ഉപേക്ഷിക്കുന്ന തെറ്റായ പ്രവണതയുണ്ടെന്നും ഇത് പൂർണമായും ഒഴിവാക്കണമെന്നും ഇവിടെ സുരക്ഷാ ജോലിയിലുള്ള പോലീസുകാർ അഭ്യർഥിക്കുന്നു. ഒരേസമയം മൂന്ന് പൊലീസുകാരും അഞ്ച് ഫയർ ആൻഡ് റെസ്ക്യൂ ജീവനക്കാരും ഇവിടെയുണ്ട്. കൂടാതെ അഞ്ച് ലൈഫ്ബോയ് ട്യൂബുകൾ, 10 ലൈഫ് ജാക്കറ്റുകൾ, സ്ട്രക്ചർ എന്നിവയും സുരക്ഷക്കായി ഒരുക്കിയിട്ടുണ്ട്.
Read Also: ചാന്‍സലർ പ്രശ്നക്കാരനെന്ന് തെളിഞ്ഞാൽ സർക്കാർ നീക്കം ചെയ്യും; സര്‍വകലാശാലാ നിയമങ്ങളില്‍ മാറ്റം
ഭസ്മക്കുളത്തിൽനിന്ന് കുളിച്ചു വരുന്നവരെ കാത്ത് കുളത്തിന് ഇടതുവശം 81-കാരനായ തമിഴ്നാട് സ്വദേശി കാത്തവരായൻ കാത്തുനിൽപ്പുണ്ട്. കാത്തവരായൻ നൽകുന്ന ഭസ്മവും കുങ്കുമവും ചന്ദനവും കളഭവും പൂശി, കണ്ണാടി നോക്കി ക്ഷേത്ര സന്നിധിയിലേക്ക് മടങ്ങിപ്പോകുന്നവർ ഭസ്മക്കുളത്തിൽ നിന്നുള്ള ചേതോഹര കാഴ്ച്ചയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...