Wayanad Student Death: എസ്എഫ്ഐ ഇത്തരത്തിൽ ക്യാമ്പസിൽ പ്രവർത്തിക്കുന്നത് പാർട്ടിയുടെയും നേതാക്കന്മാരുടെയും പിന്തുണയോടെ; ശശി തരൂർ

സിദ്ധാർത്ഥിന്റെ മരണത്തിൽ കേന്ദ്ര അന്വേഷണം വേണമെന്നും ശശി തരൂർ വ്യക്തമാക്കി. കേരള പോലീസിന്റെ അന്വേഷണത്തിന് ഒരു പരിധിയുണ്ട് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് തന്നെയാണ് സിദ്ധാർത്ഥിന്റെ പിതാവിന്റെയും ആവശ്യമെന്ന് തരൂർ പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Mar 2, 2024, 09:27 PM IST
  • എസ്എഫ്ഐ എന്ന വിദ്യാർത്ഥി സംഘടന ഇങ്ങനെയൊക്കെ ക്യാമ്പസിൽ പ്രവർത്തിക്കുന്നത് പാർട്ടിയുടെയും നേതാക്കന്മാരുടെയും പിന്തുണയോടെയെന്ന് ശശി തരൂർ.
  • സിദ്ധാർത്ഥന്റെ മരണത്തിൽ എസ്എഫ്ഐയെയും സിപിഐഎമ്മിനെയും രൂക്ഷഭാഷയിൽ വിമർശിക്കുകയായിരുന്നു അദ്ദേഹം.
Wayanad Student Death: എസ്എഫ്ഐ ഇത്തരത്തിൽ ക്യാമ്പസിൽ പ്രവർത്തിക്കുന്നത് പാർട്ടിയുടെയും നേതാക്കന്മാരുടെയും പിന്തുണയോടെ; ശശി തരൂർ

തിരുവനന്തപുരം: എസ്എഫ്ഐ എന്ന വിദ്യാർത്ഥി സംഘടന ഇങ്ങനെയൊക്കെ ക്യാമ്പസിൽ പ്രവർത്തിക്കുന്നത് പാർട്ടിയുടെയും നേതാക്കന്മാരുടെയും പിന്തുണയോടെയെന്ന് ശശി തരൂർ. സിദ്ധാർത്ഥന്റെ മരണത്തിൽ എസ്എഫ്ഐയെയും സിപിഐഎമ്മിനെയും രൂക്ഷഭാഷയിൽ വിമർശിക്കുകയായിരുന്നു അദ്ദേഹം. സിദ്ധാർത്ഥിന്റെ മരണത്തിൽ കേന്ദ്ര അന്വേഷണം വേണമെന്നും ശശി തരൂർ വ്യക്തമാക്കി. കേരള പോലീസിന്റെ അന്വേഷണത്തിന് ഒരു പരിധിയുണ്ട് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് തന്നെയാണ് സിദ്ധാർത്ഥിന്റെ പിതാവിന്റെയും ആവശ്യമെന്ന് തരൂർ പറഞ്ഞു.

ALSO READ: പത്തനംതിട്ടയിൽ അനിൽ ആന്റണി പരിചിതനല്ല; അതൃപ്തി പരസ്യമാക്കി പി.സി ജോർജ്

അതേസമയം വയനാട് പൂക്കോട് വെറ്റിനറി സർവകലാശാലയിലെ സിദ്ധാർത്ഥന്റെ മരണത്തിൽ 18 പ്രതികളും പിടിയിലായതായി പോലീസ്. കൽപ്പറ്റ കോടതിയിൽ കീഴടങ്ങാൻ എത്തുന്ന വഴിയാണ് മുഖ്യപ്രതിയായ സിൻജോ ജോൺസൺ  ഇന്ന് പോലീസിന്റെ പിടിയിലാകുന്നത്. മരണവുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ പ്രതിചേർക്കുമോ എന്ന കാര്യത്തിലാണ് ഇനി ഇനി വ്യക്തത വരാനുള്ളത്.

സൗദി റിഷാൽ കാശിനാഥൻ അജയകുമാർ സിൻജോ ജോൺസൺ എന്നീ പ്രധാന പ്രതികൾക്ക് വേണ്ടി പോലീസ് ഇന്ന് ലുക്ക് ഔട്ട്  നോട്ടീസ് ഇറക്കിയിരുന്നു. ഈ നാല് പേരും ആദ്യ പ്രതിപട്ടികയിൽ ഉള്ളവരാണ്. സിദ്ധാർത്ഥന്റെ മരണംതൊട്ട്  ഒളിവിൽ കഴിയുകയായിരുന്ന ചിഞ്ചോ ജോൺസൺ അന്വേഷിച്ച് പോലീസ് കൊല്ലത്ത് എത്തിയെങ്കിലും കോടതിയിൽ കീഴടങ്ങാൻ എത്തിയപ്പോഴാണ് പ്രതിയെ പോലീസിന് പിടികൂടാൻ സാധിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്

Trending News