All Kerala Mens Association: സവാദിന് നീതി കിട്ടി, സ്ത്രീകൾ അടക്കം എന്നെ വിളിച്ച് അങ്ങനെ പറഞ്ഞു; വീണ്ടും പ്രതികരണവുമായി വട്ടിയൂർക്കാവ് അജിത് കുമാർ

 Vattiyoorkav Ajith Kumar with a response again: ആ പെൺകുട്ടി ഒരു ഇരയെ തേടി ഒരുപാട് നാൾ അലഞ്ഞെന്നും അങ്ങനെയാണ് സവാദ് പെട്ടുപോയതെന്നും അദ്ദേഹം പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Jun 2, 2023, 08:25 PM IST
  • ഒരു പെണ്ണിന്റെ മാനത്തിന് പെണ്ണ് തന്നെ വില നിശ്ചയിച്ചാൽ ഇത്രയും മോശം വിഡിയോ ഉണ്ടാകില്ലെന്നും അജിത് കുമാർ പറഞ്ഞു.
  • കേരളത്തിൽ പുരുഷാവകാശ കമ്മീഷൻ കൊണ്ടുവരണം. പുരുഷന്റെ കരച്ചിൽ കേൾക്കാനും ഒരു ഇടം ഉണ്ടാവണം എന്നും ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡണ്ട് പ്രതികരിച്ചു.
All Kerala Mens Association: സവാദിന് നീതി കിട്ടി, സ്ത്രീകൾ അടക്കം എന്നെ വിളിച്ച് അങ്ങനെ പറഞ്ഞു; വീണ്ടും പ്രതികരണവുമായി വട്ടിയൂർക്കാവ് അജിത് കുമാർ

കെഎസ്ആർടിസി നടിക്കു നേരെ ബസിൽ നഗ്നതാ പ്രദർശനം നടത്തിയ സവാദിന് നീതി കിട്ടിയെന്നും കോടതിയുടെ കണ്ണു തുറന്നെന്നും ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ. സവാദിന് കോടതി ജാമ്യം അനുവദിച്ചതിന് ശേഷം  ഫെയ്സ്ബുക്കിലൂടെയാണ് അജിത് കുമാർ പ്രതികരണവുമായി എത്തിയത്. ഒരു പെൺകുട്ടിയുടെ വ്യാജ പരാതിയിൽപെട്ട് ഇത്രയും ദിവസം ജയിലിലകപ്പെട്ട സവാദ് നാളെ ഉച്ചയോടെ പുറത്തിറങ്ങുമെന്നും അദ്ദേഹത്തിന് സ്വീകരണം നൽകാൻ സ്ത്രീ–പുരുഷ ഭേദമന്നേ എല്ലാവരും എത്തിച്ചേരണമെന്നും അജിത് കുമാർ അഭ്യർത്ഥിച്ചു.

സ്ത്രീകൾക്കു ഉൾപ്പെടെ സവാദ് നിരപരാധിയാണെന്ന് മനസ്സിലായി എന്നും ഇനി കേരളത്തിലെ ഒരു പുരുഷനും ഈ അവസ്ഥ ഉണ്ടാകരുത്. കേരളത്തിൽ ഉള്ളവർക്ക് വിവരവും വിദ്യാഭ്യാസവും  കൂടിപ്പോയതു കൊണ്ടാണ് ഇത്രയേറെ ഹണിട്രാപ്പുകൾ ഉണ്ടാകുന്നത്. ഒരു പെണ്ണിന്റെ മാനത്തിന് പെണ്ണ് തന്നെ വില നിശ്ചയിച്ചാൽ ഇത്രയും മോശം വിഡിയോ ഉണ്ടാകില്ലെന്നും അജിത് കുമാർ പറഞ്ഞു.

ALSO READ: സവാദിനെ മാലയിട്ട് സ്വീകരിക്കും; പിന്തുണ അറിയിച്ച് ഓൾ കേരള മെൻസ് അസോസിയേഷൻ

പുരുഷന് അനുകൂലമായ ഒരു നിയമമില്ല. കേരളത്തിൽ പുരുഷാവകാശ കമ്മീഷൻ കൊണ്ടുവരണം. പുരുഷന്റെ കരച്ചിൽ കേൾക്കാനും ഒരു ഇടം ഉണ്ടാവണം എന്നും ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡണ്ട് പ്രതികരിച്ചു.

അതേസമയം സവാദിനെതിരെ പരാതി നൽകിയ നടിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലും അജിത് കുമാർ സംസാരിച്ചു. ഒരു ഇരയെ തേടി ആ പെൺകുട്ടി ഒരുപാട് നാൾ അലഞ്ഞെന്നും അങ്ങനെയാണ് സവാദ് പെട്ടുപോയതെന്നും അദ്ദേഹം പറഞ്ഞു. ഇത് ഒരു മസ്താനിയിലും സവാദിലുമായി തീരണമെന്നും മസ്താനിമാർ ഇനി ഹണിട്രാപ്പുമായി വരരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 വ്യാജ പരാതി കൊടുക്കുന്ന സ്ത്രീകളെ ശിക്ഷിക്കാൻ ഇവിടെ നിയമം ഒന്നുമില്ല. ഈ വിഷയത്തിൽ അഡ്വ. ആളൂരുമായി സംസാരിച്ച് കേസിന്റെ തുടർനടപടികളിലേക്ക് പോകും. സവാദോ സവാദിന്റെ കുടുംബമോ കേസിൽ നിന്ന് പിന്മാറണമെന്ന് പറയുന്നതു വരെ കേസിൽ ഇടപെടും എന്നും അജിത് കുമാർ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News