നാഗര്‍കോവില്‍: തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ അസം സ്വദേശിനി തസ്മീത് തംസു (13) ചെന്നൈയില്‍ എത്തിയെന്ന് സ്ഥിരീകരിച്ച് പോലീസ്. ചെന്നൈ എഗ്മോര്‍ ട്രെയിനിലാണ് പെണ്‍കുട്ടി യാത്ര ചെയ്തത്. ഇതുമായി ബന്ധപ്പെട്ട നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കഴക്കൂട്ടം പോലീസ് ചെന്നൈയിലേയ്ക്ക് തിരിച്ചിട്ടുണ്ട്.
പെണ്‍കുട്ടി ചെന്നൈയില്‍ നിന്ന് ഗുവാഹത്തിയിലേയ്ക്ക് പോകാന്‍ സാധ്യതയുണ്ടെന്നാണ് പോലീസിന്റെ കണക്കുകൂട്ടല്‍. ഗുവാഹത്തി എക്‌സ്പ്രസ് ഇന്ന് രാവിലെ 10.45ന് ചെന്നൈയില്‍ നിന്ന് പുറപ്പെട്ടതായാണ് വിവരം. കുട്ടി ഈ ട്രെയിനില്‍ കയറാനുള്ള സാധ്യത പോലീസ് തള്ളിക്കളയുന്നില്ല. അതേസമയം, ചെന്നൈ - എഗ്മൂര്‍ എക്‌സ്പ്രസില്‍ കുട്ടി കയറിയെന്ന് പോലീസിന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് വിവിധ സ്‌റ്റേഷനുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും ചെയ്തിരുന്നു.
ALSO READ: കഴക്കൂട്ടത്ത് നിന്നും കാണാതായ പെൺകുട്ടിയെ കുറിച്ച് നിർണായക വിവരം; അന്വേഷണ സംഘം കന്യാകുമാരിയിലേക്ക്
കുട്ടി മൂന്ന് തവണ ട്രെയിനില്‍ കയറുകയും ഇറങ്ങുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പിന്നീട് പുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് കുട്ടി ട്രെയിനില്‍ കയറിയത്. നേരത്തെ, ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് അമ്മ വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് തസ്മിദ് തംസും വീട് വിട്ടിറങ്ങിയത്. തുടര്‍ന്ന് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ പെണ്‍കുട്ടി ബെംഗളൂരു - കന്യാകുമാരി ട്രെയിനില്‍ കയറി. അതേ ട്രെയിനില്‍ യാത്ര ചെയ്തിരുന്ന ബബിത എന്ന വിദ്യാര്‍ത്ഥിനി സംശയം തോന്നി പെണ്‍കുട്ടിയുടെ ചിത്രം പകര്‍ത്തിയിരുന്നു. തസ്മിദിനെ കാണാനില്ലെന്ന വാര്‍ത്ത അറിഞ്ഞ ബബിത ചിത്രം പോലീസിന് കൈമാറുകയായിരുന്നു. ഈ ചിത്രമാണ് പോലീസിന് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കിയത്.
ബബിത നെയ്യാറ്റിന്‍കരയില്‍ ഇറങ്ങിയപ്പോള്‍ പെണ്‍കുട്ടി ട്രെയിനിലുണ്ടായിരുന്നു. ട്രെയിനിലുണ്ടായിരുന്ന ബബിതയുടെ സുഹൃത്ത് വഴി കുട്ടി പാറശാല വരെ ട്രെയിനില്‍ തന്നെ ഉണ്ടായിരുന്നു എന്ന വിവരം ലഭിച്ചു. കുഴിത്തുറ, മാര്‍ത്താണ്ഡം എന്നിവിടങ്ങളില്‍ കുട്ടി ഇറങ്ങിയിട്ടില്ല എന്ന് സ്ഥിരീകരിച്ചതോടെ നാഗര്‍കോവിലും കന്യാകുമാരിയും കേന്ദ്രീകരിച്ചായി പോലീസിന്റെ പരിശോധന. നാഗര്‍കോവില്‍ റെയില്‍വേ സ്‌റ്റേഷനില്‍ പെണ്‍കുട്ടി ഇറങ്ങുകയും വെള്ളമെടുത്ത ശേഷം അതേ ട്രെയിനില്‍ തിരികെ കയറുകയും ചെയ്തു. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടി കന്യാകുമാരിയിലേയ്ക്ക് പോയി എന്ന് പോലീസ് സ്ഥിരീകരിക്കുകയായിരുന്നു. പെൺകുട്ടിയുടെ യാത്ര മുൻകൂട്ടി പ്ലാൻ ചെയ്തത് പ്രകാരമാണോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.