കൊട്ടിയം: എസ്.എന്‍ പോളിടെക്നിക്കില്‍ വിദ്യാര്‍ഥിനിയെ കടിച്ച് പരിക്കേല്‍പ്പിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകനെതിരെ കേസ്.
ബുധനാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സിവില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ സീനിയര്‍ വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ പ്രവര്‍ത്തകനുമായ ആകാശ് നായര്‍ കടിച്ച് പരിക്കേല്‍പ്പിച്ചത്.
ഇടനാഴിയില്‍ കൂടി നടന്നു വരികയായിരുന്ന പെണ്‍കുട്ടിയുടെ കയ്യില്‍ ആകാശ് കടന്നുപിടിച്ചു കടിയ്ക്കുകയായിരുന്നു.
കൊട്ടാരക്കര സ്വദേശിനിയായ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൊട്ടിയം പോലീസ് ആകാശിനെതിരെ കേസെടുത്തിരിക്കുന്നത്.
പരിക്കേറ്റ പെണ്‍കുട്ടിയെ ഇതേ കോളേജില്‍ വിദ്യാര്‍ഥിയായ സഹോദരനാണ് ആശുപത്രിയിലെത്തിച്ചത്.
പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ കോളേജ് അധികൃതര്‍ക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആകാശിനെ കോളേജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും കൊട്ടിയം പോലീസിന് വിവരം കൈമാറുകയുമായിരുന്നു.