Accident: പോസ്റ്റിലിടിച്ച കാർ 30 അടി താഴ്ചയിലേക്ക് മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ  സഞ്ജുവിനെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു

Written by - Zee Malayalam News Desk | Last Updated : May 17, 2022, 02:52 PM IST
  • നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മണിമല പോലീസും, റാന്നിയിൽ നിന്നും ഫയർഫോഴ്സും സ്ഥലത്തെത്തി
  • അമിത വേഗത്തിൽ വാഹനം വഴിയോരത്തെ പോസ്റ്റിൽ ഇടിച്ച ശേഷം താഴ്ചയിലേക്ക് മറിയുകയായിരുന്നു
  • പ്ലാച്ചേരി റൂട്ടിൽ പ്ലാച്ചേരിക്കും മുക്കടയ്ക്കും ഇടയിലായിരുന്നു അപകടം
Accident: പോസ്റ്റിലിടിച്ച കാർ 30 അടി താഴ്ചയിലേക്ക് മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

എരുമേലി:  പ്ലാച്ചേരിയിൽ ഉണ്ടായ വാഹന അപകടത്തിൽ യുവാവ് മരിച്ചു. റാന്നി മക്കപ്പുഴ സ്വദേശി പ്ലാമൂട്ടിൽ സജ്ഞു തോമസ് (22) ആണ് മരിച്ചത്.ചൊവ്വാഴ്ച രാവിലെ 11.30 ഓടെ എരുമേലി- പ്ലാച്ചേരി റൂട്ടിൽ പ്ലാച്ചേരിക്കും മുക്കടയ്ക്കും ഇടയിലായിരുന്നു അപകടം. സജ്ഞു ഓടിച്ചിരുന്ന കാർ 30 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ  സഞ്ജുവിനെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.അമിത വേഗത്തിൽ വന്ന വാഹനം വഴിയോരത്തെ പോസ്റ്റിൽ ഇടിച്ച ശേഷം താഴ്ചയിലേക്ക് മറിയുകയായിരുന്നു.

സ്ഥലത്ത് ഓടിക്കുടിയ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മണിമല പോലീസും, റാന്നിയിൽ നിന്നും ഫയർഫോഴ്സും സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് വാഹനത്തിനുള്ളിൽ നിന്നും സഞ്ജുവിനെ പുറത്തെടുത്തത്. അപകട മേഖലയാണ് ഇത്. മുൻപും പ്രദേശത്ത് വാഹനങ്ങൾ അപകടത്തിൽപ്പെട്ടിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News