റെയിൽപാളം മുറിഞ്ഞു; ഷൊർണൂർ ഭാഗത്തേക്കുള്ള ട്രെയിൻ ഗതാഗതം നിർത്തിവച്ചു

  

Last Updated : Mar 19, 2018, 10:44 AM IST
റെയിൽപാളം മുറിഞ്ഞു; ഷൊർണൂർ ഭാഗത്തേക്കുള്ള ട്രെയിൻ ഗതാഗതം നിർത്തിവച്ചു

കോഴിക്കോട്: കാസർകോടിനും കാഞ്ഞങ്ങാടിനും ഇടയിൽ റെയിൽപാളം മുറിഞ്ഞുപോയതിനെ തുടര്‍ന്ന് ഷൊർണൂർ ഭാഗത്തേക്കുള്ള ട്രെയിൻഗതാഗതം നിർത്തിവച്ചു. 

19578 നമ്പർ ജാംനഗർ–തിരുനെൽവേലി എക്സ്പ്രസ് മൂന്ന് കംപാർട്ടുമെന്റുകൾ കടന്നുപോകുമ്പോഴാണു തകരാർ ശ്രദ്ധയില്‍പ്പെട്ടത്. മംഗലാപുരം ഭാഗത്തേക്കുള്ള പാതയിൽ തകരാറില്ലാത്തതിനാൽ ആ ഭാഗത്തേക്ക് ഗതാഗതം മുടങ്ങില്ല.

Trending News