Silver line project | സർക്കാരിന് ആശ്വാസം; സിൽവർ ലൈൻ ഭൂമി സർവേ തുടരാം, സിം​ഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി

ഹർജിക്കാരുടെ ഭൂമിയിലെ സർവേ തടഞ്ഞ ഉത്തരവാണ് റദ്ദാക്കിയത്. 

Written by - Zee Malayalam News Desk | Last Updated : Feb 14, 2022, 10:59 AM IST
  • ഹർജിക്കാരുടെ ഭൂമിയിലെ സർവേ നടപടികൾ നിർത്തിവയ്ക്കണമെന്ന ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീലിലാണ് കോടതി വിധി
  • ഡിപിആർ തയ്യാറാക്കിയതിലെ വിശദാംശങ്ങൾ അറിയിക്കണം എന്ന നിർദേശവും ഒഴിവാക്കി
  • സംസ്ഥാന സർവേ ചട്ടങ്ങൾ അനുസരിച്ച് സർക്കാരിന് മുന്നോട്ടുപോകാമെന്നാണ് ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്
  • സർക്കാരിന്റെ വാദങ്ങൾ കണക്കിലെടുക്കാതെ ഏകപക്ഷീയമായിട്ടായിരുന്നു സിം​ഗിൾ ബെഞ്ചിന്റെ ഉത്തരവെന്നായിരുന്നു സർക്കാർ അപ്പീലിൽ വ്യക്തമാക്കിയിരുന്നത്
Silver line project | സർക്കാരിന് ആശ്വാസം; സിൽവർ ലൈൻ ഭൂമി സർവേ തുടരാം, സിം​ഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി

കൊച്ചി: സിൽവർ ലൈൻ ഭൂമി സർവേ തടഞ്ഞ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി. സിം​ഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ഹർജിക്കാരുടെ ഭൂമിയിലെ സർവേ തടഞ്ഞ ഉത്തരവാണ് റദ്ദാക്കിയത്. ഹർജിക്കാരുടെ ഭൂമിയിലെ സർവേ നടപടികൾ നിർത്തിവയ്ക്കണമെന്ന ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീലിലാണ് കോടതി വിധി.  ഡിപിആർ തയ്യാറാക്കിയതിലെ വിശദാംശങ്ങൾ അറിയിക്കണം എന്ന നിർദേശവും ഒഴിവാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.

സംസ്ഥാന സർവേ ചട്ടങ്ങൾ അനുസരിച്ച് സർക്കാരിന് മുന്നോട്ടുപോകാമെന്നാണ് ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്. സർക്കാരിന്റെ വാദങ്ങൾ കണക്കിലെടുക്കാതെ ഏകപക്ഷീയമായിട്ടായിരുന്നു സിം​ഗിൾ ബെഞ്ചിന്റെ ഉത്തരവെന്നായിരുന്നു സർക്കാർ അപ്പീലിൽ വ്യക്തമാക്കിയിരുന്നത്. സർവേ നിർത്തിവച്ചത് മൂലം സംസ്ഥാനത്ത് ഉടനീളം പുതിയ നിയമപ്രശ്നങ്ങൾ ഉണ്ടാകുന്നതിനുള്ള സാധ്യതയും സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് പദ്ധതി ചെലവ് വർധിപ്പിക്കുമെന്നും സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News