സിൽവർ ലൈൻ പദ്ധതി; സാധ്യത പാഠനം ഭൂമി ഏറ്റെടുക്കുന്നതിന് തന്നെയെന്ന് വ്യക്തമാക്കുന്ന സർക്കാർ വിജ്ഞാപനം പുറത്ത്

ഇപ്പോൾ നടക്കുന്നത് സാമൂഹികാഘാത പഠനമാണെന്ന് സർക്കാർ ആവർത്തിക്കുമ്പോഴാണ് മരങ്ങൾ ഉൾപ്പെടെ മുറിച്ച് മാറ്റുന്നതിനെക്കുറിച്ച് വിജ്ഞാപനത്തിൽ പറയുന്നത്.

Written by - Zee Malayalam News Desk | Last Updated : Mar 27, 2022, 09:58 AM IST
  • സംസ്ഥാന സർക്കാർ 2021 ഒക്ടോബർ എട്ടിന് പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് സിൽവർലൈൻ പദ്ധതിക്ക് വേണ്ടി നടപ്പിലാക്കേണ്ട കാര്യങ്ങൾ വിശദമായി വിവരിക്കുന്നത്
  • തിരുവനന്തപുരം-കാസർകോട് അതിവേഗ പാതയ്ക്കായി വിവിധ വില്ലേജുകളിൽ സ്ഥലമെടുപ്പിന്റ ഭാഗമായി പട്ടിക തിരിച്ച് സർവേ നടത്തണമെന്ന് വിജ്ഞാപനത്തിൽ പറയുന്നു
  • സർവേയ്ക്ക് തടസമായി നിൽക്കുന്ന മരങ്ങൾ ഉണ്ടെങ്കിൽ മുറിച്ച് മാറ്റണമെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു
സിൽവർ ലൈൻ പദ്ധതി; സാധ്യത പാഠനം ഭൂമി ഏറ്റെടുക്കുന്നതിന് തന്നെയെന്ന് വ്യക്തമാക്കുന്ന സർക്കാർ വിജ്ഞാപനം പുറത്ത്

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്ക് വേണ്ടിയുള്ള സാധ്യത പാഠനം ഭൂമി ഏറ്റെടുക്കുന്നതിന് തന്നെയെന്ന് വ്യക്തമാക്കുന്ന സർക്കാർ വിജ്ഞാപനം പുറത്ത്. ഇപ്പോൾ നടക്കുന്നത് സാമൂഹികാഘാത പഠനമാണെന്ന് സർക്കാർ ആവർത്തിക്കുമ്പോഴാണ് മരങ്ങൾ ഉൾപ്പെടെ മുറിച്ച് മാറ്റുന്നതിനെക്കുറിച്ച് വിജ്ഞാപനത്തിൽ പറയുന്നത്.

സംസ്ഥാന സർക്കാർ 2021 ഒക്ടോബർ എട്ടിന് പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് സിൽവർലൈൻ പദ്ധതിക്ക് വേണ്ടി നടപ്പിലാക്കേണ്ട കാര്യങ്ങൾ വിശദമായി വിവരിക്കുന്നത്. തിരുവനന്തപുരം-കാസർകോട് അതിവേഗ പാതയ്ക്കായി വിവിധ വില്ലേജുകളിൽ  സ്ഥലമെടുപ്പിന്റ ഭാഗമായി പട്ടിക  തിരിച്ച്  സർവേ നടത്തണമെന്ന് വിജ്ഞാപനത്തിൽ പറയുന്നു. സർവേയ്ക്ക് തടസമായി നിൽക്കുന്ന മരങ്ങൾ ഉണ്ടെങ്കിൽ മുറിച്ച് മാറ്റണമെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.

അതിരടയാളങ്ങൾ ഇടണമെന്നും നിർദേശിക്കുന്നുണ്ട്. 1961 ലെ സർവേ ആന്റ് ബൗണ്ടറീസ് ആക്ട് പ്രകാരമാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. ഭൂമി ഏറ്റെടുക്കുന്നതിന് വേണ്ടിയുള്ള നടപടിക്രമങ്ങളാണ് വിജ്ഞാപനത്തിൽ വിവരിക്കുന്നത്. അതേ സമയം കേന്ദ്ര അനുമതിക്ക് ശേഷമേ ഭൂമി ഏറ്റെടുക്കുകയുള്ളൂവെന്നും വിജ്ഞാപനത്തിൽ സർവേയുടെ ഉദ്ദേശം കാണിച്ചത് സാങ്കേതിക നടപടി മാത്രമാണെന്നുമാണ് സർക്കാർ വിശദീകരിക്കുന്നത്.

2021 ഓഗസ്റ്റ് 28 ന് റവന്യൂ വകുപ്പ് പുറത്തിറക്കിയ ഉത്തരവാണ് ഇതിന് ആധാരമായി സർക്കാർ ചൂണ്ടിക്കാട്ടുന്നത്. സിൽവർ ലൈൻ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കൽ നടപടി തുടങ്ങുക റെയിൽവേ മാന്ത്രാലത്തിന്റെ  അന്തിമ അനുമതിക്ക് ശേഷം മാത്രമാണെന്ന് ഉത്തരവിൽ പറയുന്നുണ്ട്. എന്നാൽ ഈ ഉത്തരവ് ഇറക്കി രണ്ട് മാസം കഴിഞ്ഞാണ് റവന്യൂ വകുപ്പ് പുതിയ വിജ്ഞാപനം പുറത്തിറക്കിയത്.

അതുകൊണ്ട് തന്നെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് സർവ്വത്ര ആശയക്കുഴപ്പമാണ് നിലനിൽക്കുന്നത്. മാത്രമല്ല കേന്ദ്ര അനുമതിക്ക് ശേഷമേ ഭൂമി ഏറ്റെടുക്കുകയുളളു എന്ന് പറയുന്ന ഉത്തരവിൽ തന്നെ ഭൂമി ഏറ്റെടുക്കുന്നതിനായി സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടറെയും സ്പെഷ്യൽ തഹസിൽദാർമാരെയും ചുമതലപ്പെടുത്തിയതായും പറയുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News