വീട്ടില്‍ നിന്ന് ഇറങ്ങിയാല്‍ തിരിച്ചെത്തുമെന്ന് ഉറപ്പില്ല; പിസി ജോര്‍ജ് നട്ടെല്ലുള്ള ഒരുത്തന്‍; പിന്തുണച്ച് ശോഭാ സുരേന്ദ്രന്‍

മത വിദ്വേഷ പ്രസംഗ കേസില്‍ പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കി

Written by - Zee Malayalam News Desk | Last Updated : May 25, 2022, 05:21 PM IST
  • നട്ടെല്ലുള്ള ഒരുത്തനായതുകൊണ്ടാണെന്ന് പിന്തുണ നൽകുന്നത്
  • പിണറായി ഇരിക്കുന്നത് രാജാധികാരപദവിയിലല്ല
  • ഇതിന് ഞങ്ങള്‍ പൊതുസമൂഹത്തോട് മറുപടി പറയും
വീട്ടില്‍ നിന്ന് ഇറങ്ങിയാല്‍ തിരിച്ചെത്തുമെന്ന് ഉറപ്പില്ല; പിസി ജോര്‍ജ് നട്ടെല്ലുള്ള ഒരുത്തന്‍; പിന്തുണച്ച് ശോഭാ സുരേന്ദ്രന്‍

കൊച്ചി: മുന്‍ എംഎല്‍എയും ജനപക്ഷം നേതാവുമായ  പിസി ജോര്‍ജിന് പിന്തുണയുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍.  നട്ടെല്ലുള്ള ഒരുത്തനായതുകൊണ്ടാണെന്ന് ശോഭ സുരേന്ദ്രന് പിന്തുണ നൽകുന്നതെന്ന് ശോഭ സുരേന്ദ്രൻ പ്രതികരിച്ചു. ഇപ്പോള്‍ ഇക്കാര്യം പറഞ്ഞില്ലെങ്കില്‍ താന്‍ ഉള്‍പ്പടെയുള്ളവരുടെ വീട്ടില്‍ അവിലും മലരും വാങ്ങിവെക്കേണ്ടിവരുമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. വീട്ടില്‍ നിന്ന് ഇറങ്ങിയാല്‍ തിരിച്ചെത്തുമെന്ന ഉറപ്പ് കേരളത്തിലെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ഇല്ല.  

പിസി ജോര്‍ജിന് ഒരുനിയമവും മറ്റുള്ളവര്‍ക്ക് വേറെ ഒരുനിയമവും എന്നുളളതാണ് ഈനാട്ടിലെ രീതി. പിണറായി ഇരിക്കുന്നത് രാജാധികാരപദവിയിലല്ല മുഖ്യമന്ത്രിയാണെന്നാണ് തങ്ങളുടെ ധാരണ. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി തങ്ങളില്‍ ചിലരെയൊക്കെ ഒതുക്കിക്കളയാമെന്ന ധാരണയിലാണ്. ഇതിന്  ഞങ്ങള്‍ പൊതുസമൂഹത്തോട് മറുപടി പറയുമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

പിസി ജോര്‍ജ് ക്രിമിനലോ രാജ്യദ്രോഹിയോ അല്ല. കേരളത്തിലെ അന്യായത്തിനെതിരെ പ്രതികരിച്ചതിനാണ് പൊലീസ് പിസി ജോര്‍ജിനെ ഇത്തരത്തില്‍ കാടിളക്കിയിട്ട് പിടിക്കാന്‍ നടക്കുന്നതെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. പിസി ജോര്‍ജ് തന്റെടത്തോടെ വരുമ്പോള്‍ ഞങ്ങളൊക്കെ ഇവിടെ വേണം.  കുറെക്കാലമായി ഞങ്ങളൊക്കെ കേരളത്തിലെ പൊതുപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്നവരല്ലേയെന്നും ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കി. 

അതേസമയം, മത വിദ്വേഷ പ്രസംഗ കേസില്‍ പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കി. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം നൽകിയത്. ഹിന്ദുമഹാ സമ്മേളനത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയ കേസിലെ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചതിനായിരുന്നു ജാമ്യം റദ്ദാക്കിയത്.

തിരുവനന്തപുരം ഹിന്ദു മഹാ സമ്മേളനത്തില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തിന് അറസ്റ്റിലായ പി സി ജോര്‍ജ്, ജാമ്യം ലഭിച്ചതിന് ശേഷവും സമാന പ്രസംഗം നടത്തിയെന്ന് വെണ്ണലയിലെ വിദ്വേഷ പ്രസഗം ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു. വെണ്ണലയിലെ മത വിദേഷ പ്രസംഗത്തിന്റെ ടേപ്പുകളും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.  ഇത് പരിശോധിച്ച കോടതി, ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിക്കുകയും ചെയ്തു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

Trending News