Accident: ബൈക്ക് അപകടത്തിൽ സൈനികനായ യുവാവ് മരിച്ചു

ഗുരുതരമായി പരിക്കേറ്റആരോമലിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും  മരണപ്പെടുകയായിരുന്നു

Written by - Zee Malayalam News Desk | Last Updated : Jan 1, 2023, 02:53 PM IST
  • അച്ഛൻറെ അപകടവിരമറിഞ്ഞാണ് ആരോമൽ ഒരാഴ്ച മുമ്പ് നാട്ടിലെത്തിയത്
  • മഹാരാഷ്ട്ര നാസിക്കിലാണ് ആരോമൽ ജോലി ചെയ്തിരുന്നത്
  • ബൈക്ക് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുകയായിരുന്നു
Accident: ബൈക്ക് അപകടത്തിൽ സൈനികനായ യുവാവ് മരിച്ചു

തിരുവനന്തപുരം: കിളിമാനൂർ, പുളി മാത്ത് ബൈക്ക് അപകടത്തിൽ സൈനികനായ യുവാവ് മരിച്ചു.  പുളി മാത്ത് ആരോമൽ സദനത്തിൽ ആരോമലാ(25) ണ് മരിച്ചത്.
ശനിയാഴ്ച രാത്രി എട്ടുമണിയോടെ പുളിമാത്ത് ക്ഷേത്രം റോഡിൽ റേഷൻകടയ്ക്കടുത്ത് വെച്ച ബൈക്ക് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുകയായിരുന്നു. 

ഗുരുതരമായി പരിക്കേറ്റആരോമലിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും  മരണപ്പെടുകയായിരുന്നു.ആരോമലിൻറെ പിതാവ് പത്മരാജൻ രണ്ടാഴ്ച മുമ്പ് കാരേറ്റ് വെച്ച് വാഹനമിടിച്ച് പരിക്കേറ്റ് മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. 

ALSO READ: Accident: ആലപ്പുഴയിൽ പോലീസ് ജീപ്പിടിച്ച് രണ്ട് മരണം; അപകടം പുലർച്ചെ

ആഅപകടവിരമറിഞ്ഞാണ് ആരോമൽ ഒരാഴ്ച മുമ്പ് നാട്ടിലെത്തിയത്.പോസ്റ്റ് മാർട്ടത്തിനുശേഷം ആരോമലിൻറെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ബന്ധുക്കളും സൈനികരും ഏറ്റ് വാങ്ങി.  മഹാരാഷ്ട്ര നാസിക്കിലാണ് ആരോമൽ ജോലി ചെയ്യുന്നത്.  അമ്മ, സിന്ധു, സഹോദരി, ആർച്ച.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News