വനിതാ പൊലീസിന്‍റെ കൊലപാതകം: പ്രതി അജാസ് മരിച്ചു!!

ഏകദേശം നാല്‍പത്തിയഞ്ചു ശതമാനത്തോളം പൊള്ളലേറ്റിരുന്ന അജാസിന്‍റെ മൃതദേഹം നാളെ പോസ്റ്റ്‌ മോര്‍ട്ടം ചെയ്യും. 

Last Updated : Jun 19, 2019, 06:29 PM IST
വനിതാ പൊലീസിന്‍റെ കൊലപാതകം: പ്രതി അജാസ് മരിച്ചു!!

മാവേലിക്കര: മാവേലിക്കര വള്ളിക്കുന്നം പൊലീസ് സ്റ്റേഷനിലെ പൊലീസുദ്യോഗസ്ഥ സൗമ്യയെ നടുറോഡില്‍ പെട്രോളൊഴിച്ച് ചുട്ടുകൊന്ന കേസിലെ പ്രതി അജാസ് മരിച്ചു.

ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന അജാസ് വൈകിട്ട് അഞ്ചരയോടെയാണ് മരിച്ചത്. 

ആലപ്പുഴ ട്രാഫിക് സ്റ്റേഷനിലെ പൊലീസുകാരനായിരുന്ന അജാസിന് സൗമ്യയെ തീകൊളുത്തുന്നതിനിടെയാണ് ഗുരുതരമായി പൊള്ളലേറ്റത്.

ഏകദേശം നാല്‍പത്തിയഞ്ചു ശതമാനത്തോളം പൊള്ളലേറ്റിരുന്ന അജാസിന്‍റെ മൃതദേഹം നാളെ പോസ്റ്റ്‌ മോര്‍ട്ടം ചെയ്യും. 

അതേസമയം, സൗമ്യയുടെ മൃതദേഹം നാളെ രാവിലെ വള്ളിക്കുന്നം പൊലീസ് സ്റ്റേഷനില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ശേഷം പതിനൊന്ന് മണിയോടെ തെക്കേമുറിയിലെ വീട്ടുവളപ്പില്‍ സംസ്കരിക്കും. 

സൗമ്യയെ വിവാഹം കഴിക്കാന്‍ ആഗ്രഹം ഉണ്ടായിരുന്ന അജാസ് പല പ്രാവശ്യം അഭ്യര്‍ത്ഥിച്ചിട്ടും സൗമ്യ നിരസിച്ചു. അതില്‍ കടുത്ത വിഷമം തോന്നിയ അജാസ് സൗമ്യയെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു..

ഡ്യൂട്ടി കഴിഞ്ഞ് ഇരുചക്ര വാഹനത്തില്‍ പോകുകയായിരുന്ന സിവിൽ പൊലീസുദ്യോഗസ്ഥയായിരുന്ന സൗമ്യയെ അജാസ് കാറിടിച്ചു വീഴ്ത്തിയ ശേഷം കത്തികൊണ്ട് കുത്തുകയായിരുന്നു.

ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച സൗമ്യയെ അജാസ് വടിവാള്‍ കൊണ്ട് തലങ്ങും വിലങ്ങും വെട്ടി. വെട്ടേറ്റ് വീണ സൗമ്യയുടെ ദേഹത്തേയ്ക്ക് കുപ്പിയിലുണ്ടായിരുന്ന പെട്രോള്‍ ഒഴിച്ചു കത്തിച്ചു. 

പ്രാണരക്ഷാർത്ഥം ഓടിയ സൗമ്യ അജാസിനെ കെട്ടിപ്പിടിച്ചതോടെ കൊലയാളിക്കും പൊള്ളലേല്‍ക്കുകയായിരുന്നു. മാവേലിക്കരയിലെ സ്വന്തം വീടിന് സമീപത്ത് വച്ചാണ് സൗമ്യയെ അജാസ് അതിക്രൂരമായി കൊലപ്പെടുത്തിയത്. 

Trending News