സ്പീക്കർ തിരഞ്ഞെടുപ്പിൽ ബി.ജെ.പി അംഗം ഒ.രാജഗോപാലിന്‍റെ വോട്ട് ഇടതുമുന്നണിക്ക് ലഭിച്ചത് തികച്ചും അപ്രതീക്ഷിതമായിട്ടാണ്. അതേസമയം എൽഡിഎഫ് - ബിജെപി ബന്ധത്തിന്‍റെ തെളിവായിട്ടാണ് യു.ഡി.എഫ് ഇതിനെ കണക്കാക്കുന്നത്. കൂടാതെ പാർട്ടിയോട് തീരുമാനിക്കാതെ തന്‍റെ മനഃസാക്ഷിക്കനുസരിച്ചാണ് വോട്ടുചെയ്തതെന്ന ഒ.രാജഗോപാലിന്‍റെ വെളിപ്പെടുത്തൽ ബി.ജെ.പിയേയും ആശയകുഴപ്പത്തിലാക്കി.
തന്‍റെ മനഃസാക്ഷിക്കനുസരിച്ചാണ് വോട്ടുചെയ്തതെന്നും രാജഗോപാൽ പറഞ്ഞു. ബദ്ധശത്രുക്കളായ സി.പി.എമ്മുകാർക്ക് താന്‍ വോട്ടുചെയ്തത് വിശദീകരിക്കേണ്ട ബാധ്യത ഇനി പാർട്ടിക്കാണുള്ളത്. തിരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ മുതല്‍ യു.ഡി.എഫ് ആയുധമാക്കി വെച്ച കാര്യമാണ് എൽഡിഎഫ് - ബിജെപി ബന്ധം. അതിപ്പോള്‍ തെളിഞ്ഞിരിക്കുന്നെന്ന് ആരോപ്പിച്ച് യു.ഡി.എഫ് രംഗത്തെത്തിക്കഴിഞ്ഞു. എന്നാൽ തനിക്ക് വോട്ട് ചെയ്തതില്‍ ഒ.രാജഗോപാലിന് സ്പീക്കർ നന്ദി രേഖപ്പെടുത്തി.
സ്പീക്കര്‍ തിരഞ്ഞെടുപ്പിൽ എൽഡിഎഫിലേക്ക് വോട്ടുചോർന്നതിൽ അപാകതയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.ആദ്യമായി വോട്ട് രേഖപെടുത്തിയതിന്‍റെ പരിചയക്കുറവുകൊണ്ട് സംഭവിച്ചതാകമെന്നും അതിനെ പറ്റി അന്വേഷിക്കുമെന്നും ചെന്നിത്തല അറിയിച്ചു.