Speaker P Sreeramakrishnan ന് കോവിഡ്, സ്പീക്കർ വസതിയിൽ നിരീക്ഷണത്തിൽ

സ്പീക്കർ ഔദ്യോഗിക വസതിയിൽ  നിരീക്ഷണത്തിൽ. കോവിഡ് സ്ഥരീകരിച്ച കാര്യം സ്പീക്കർ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറയിച്ചത്

Written by - Zee Malayalam News Desk | Last Updated : Apr 10, 2021, 08:39 PM IST
  • കേരള അസംബ്ലി സ്പീക്കർ പി ശ്രീരാമകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചു.
  • സ്പീക്കർ ഔദ്യോഗിക വസതിയിൽ നിരീക്ഷണത്തിൽ.
  • ഡോളർ കള്ളക്കടത്ത് കേസിൽ സ്പിക്കറെ കസ്റ്റംസ് ഉദ്യോഗസ്ഥർ ഇന്നലെ ചോദ്യം ചെയ്തിരുന്നു.
  • കോവിഡ് സ്ഥരീകരിച്ച കാര്യം സ്പീക്കർ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറയിച്ചത്
Speaker P Sreeramakrishnan ന് കോവിഡ്, സ്പീക്കർ വസതിയിൽ നിരീക്ഷണത്തിൽ

കേരള അസംബ്ലി സ്പീക്കർ പി ശ്രീരാമകൃഷ്ണന് (P Sreeramakrishnan) കോവിഡ് സ്ഥിരീകരിച്ചു. സ്പീക്കർ ഔദ്യോഗിക വസതിയിൽ  നിരീക്ഷണത്തിൽ. ഡോളർ കള്ളക്കടത്ത് കേസിൽ സ്പിക്കറെ കസ്റ്റംസ് ഉദ്യോഗസ്ഥർ ഇന്നലെ ചോദ്യം ചെയ്തിരുന്നു. കോവിഡ് സ്ഥരീകരിച്ച കാര്യം സ്പീക്കർ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറയിച്ചത്

ALSO READ : ചോദ്യം ചെയ്യലിന് പിന്നാലെ സ്പീക്കറുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന ഫ്ലാറ്റിലും കസ്റ്റംസ് പരിശോധന

വെള്ളിയാഴച തിരുവനന്തപുരത്തെ ഔദ്യോ​ഗിക വസതിയിൽ എത്തി കസ്റ്റംസ് സ്പീക്കറെ ചോദ്യം ചെയ്തിരുന്നു. കസ്റ്റംസ് സൂപ്രണ്ട് സലിലിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. വ്യാഴാഴ്ച കൊച്ചിയിലെത്തി ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും സ്പീക്കർ ഹാജരായിരുന്നില്ല. സുഖമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നത്. 

തുടർന്ന് കസ്റ്റംസ് ഉദ്യോ​ഗസ്ഥർ തിരുവനന്തപുരത്ത് എത്തുകയായിരുന്നു. നാല് മണിക്കൂറോളം ചോദ്യം ചെയ്തതായാണ് റിപ്പോർട്ട്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് രണ്ട് തവണ നോട്ടീസ് നൽകിയിരുന്നെങ്കിലും ശ്രീരാമകൃഷ്ണൻ കസ്റ്റംസിന് മുന്നിൽ ഹാജരായിരുന്നില്ല. 

കഴിഞ്ഞ മാസം ഹാജരാകാൻ ആദ്യ സമൻസ് അയച്ചെങ്കിലും തെരഞ്ഞെടുപ്പ് തിരക്ക് ചൂണ്ടിക്കാട്ടി സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പോളിങ്ങിന് ശേഷം ഹാജരാകാമെന്നും രേഖാമൂലം കസ്റ്റംസിനെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും സമൻസ് നൽകിയത്. 

എന്നാൽ സുഖമില്ലാത്തതിനാൽ യാത്ര ചെയ്യാൻ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി പിന്നീട് ഹാജരാകാമെന്ന് സ്പീക്കർ അന്വേഷണ ഉദ്യോ​ഗസ്ഥന് മറുപടി നൽകുകയായിരുന്നു. ഇതേ തുടർന്നാണ് കസ്റ്റംസ് സംഘം തിരുവനന്തപുരത്തെത്തി സ്പീക്കറെ ചോദ്യം ചെയ്തത്.

ALSO READ : ഡോളർ കടത്ത് കേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തു

കൂടാതെ ഇന്ന് കസ്റ്റംസ് പി ശ്രീരാമകൃഷ്ണൻ സരിത്തിന് ഡോളർ കൈമാറിയെന്ന് പറയപ്പെടുന്ന ഫ്ലാറ്റിൽ പരിശോധന നടത്തി. പേട്ടയിലെ ഫ്ലാറ്റിലാണ് പരിശോധന നടത്തിയത്. സ്പീക്കറുടെ വിദേശത്തുള്ള സഹോദരന്റെ ഈ ഫ്ലാറ്റിൽ വച്ചാണ് ഡോളർ കൈമാറിയതെന്നാണ് കസ്റ്റംസിന് നൽകിയ മൊഴി. 

കോൺസൽ ജനറലിന് കൈമാറാനായി സ്പീക്കർ പണം 2020 ഫെബ്രുവരിയിൽ ഫ്ലാറ്റിൽ വച്ച് നൽകിയെന്നാണ് സരിത്തിന്റെ മൊഴിയിലുള്ളത്. ഈ ഫ്ലാറ്റിൽ സ്പീക്കർ ഇടയ്ക്ക് താമസിക്കാറുണ്ടെന്നും മൊഴി നൽകിയിരുന്നു. സ്പീക്കറെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് കസ്റ്റംസ് ഫ്ലാറ്റിൽ പരിശോധന നടത്തിയത്.

സ്വപ്നയെ ഫോണിൽ വിളിച്ച് ഫ്ലാറ്റിലേക്ക് വരാൻ പറഞ്ഞതായും കസ്റ്റംസിന് നൽകിയ മൊഴിയിൽ പറയുന്നുണ്ട്. സ്വപ്നയും ഭർത്താവും സരിത്തുമാണ് ഫ്ലാറ്റിലേക്ക് വന്നത്. സ്പീക്കർ നൽകിയ തുക കോൺസൽ ജനറലിന് കൈമാറിയെന്നും സരിത്തിന്റെ മൊഴിയിലുണ്ട്. 

ALSO READ : ഡോളർ കടത്ത് കേസ്: സ്പീക്കർ ഹാജരാവില്ല, അസുഖമായതിനാൽ എത്തില്ലെന്ന് വിശദീകരണം

അതേസമയം, സ്വർണക്കടത്തും ഡോളർകടത്തുമായി ബന്ധപ്പെട്ട കേസുകളിൽ മാധ്യമങ്ങളിലൂടെ വന്നുകൊണ്ടിരിക്കുന്ന ഊഹാപോഹങ്ങൾ ശരിയല്ലെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചു. ആവശ്യമായ എല്ലാ കാര്യങ്ങൾക്കും  വിശദീകരണം നൽകാൻ തയ്യാറാണെന്ന് നേരത്തെ തന്നെ സ്പീക്കർ വ്യക്തമാക്കിയിട്ടുള്ളതാണ്. സ്പീക്കറുടെ സൗകര്യം ചോദിച്ചറിഞ്ഞ് ഔദ്യോ​ഗിക വസതിയിൽ വച്ചാണ് കസ്റ്റംസ് വിവരങ്ങൾ തേടിയത്. ഒരു തവണ മാത്രമേ കസ്റ്റംസ് സ്പീക്കർക്ക് നോട്ടീസ് നൽകിയിട്ടുള്ളൂവെന്നും സ്പീക്കറുടെ ഓഫീസ് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News