തിരുവനന്തപുരം: കണ്ടല സർവ്വീസ് സഹകരണബാങ്കിന്റെ പുനരുദ്ധാരണ നടപടികൾ വേഗത്തിലാക്കാൻ പ്രത്യേക പാക്കേജ് അനുവദിക്കാൻ തീരുമാനം. സഹകരണ വകുപ്പ് മന്ത്രി വിഎൻ വാസവന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. നിലവിലുള്ള പ്രതിസന്ധി പരിഹരിക്കുന്നതിന് ഡെപ്പോസിറ്റ് ഗ്യാരന്റി ബോർഡ്, സഹകരണ പുനരുദ്ധാരണനിധി, കേരളബാങ്ക് എന്നിവിടങ്ങളിൽ നിന്ന് പണം ലഭ്യമാക്കുന്നതിന് യോഗത്തിൽ തീരുമാനമായി.
പുനരുദ്ധാരണത്തിന് ആവശ്യമായ ഫണ്ട് മറ്റ് സംഘങ്ങളിൽ നിന്ന് കണ്ടത്തുന്നതിനായി തിരുവനന്തപുരം ജില്ലയിലെ സഹകരണ സംഘങ്ങളുടെ യോഗം വിളിച്ചു ചേർക്കും. കടാശ്വാസ കമ്മീഷനിൽ നിന്ന് സംഘത്തിന് ലഭിക്കാനുള്ള തുക ലഭ്യമാക്കുന്നതിനും കേരള ബാങ്കിന്റെ ഭാഗത്ത് നിന്ന് സഹായങ്ങൾ ലഭ്യമാക്കുന്നതിനും ആവശ്യമായ തീരുമാനങ്ങളും നിയമപരമായ നടപടികളും സ്വീകരിക്കാൻ മന്ത്രി നിർദ്ദേശം നൽകി.
ജനപ്രതിനിധികളുടെയും വകുപ്പ് ഉദ്യോഗസ്ഥരുടെയും സഹകാരികളുടെയും നിക്ഷേപകരുടെയും യോഗം വിളിച്ച് സംഘത്തിന്റെ പ്രവർത്തനം പുനരുജ്ജീവിപ്പിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കുന്നതിനും സംഘത്തിൽ നിലവിലുള്ള ആശുപത്രിയുടെ പ്രവർത്തനം ലാഭകരമായ രീതിയിൽ പുനർക്രമീകരിക്കുന്നതിനും സംഘത്തിന്റെ നിഷ്‌ക്രിയ ആസ്തികൾ വിൽപ്പന നടത്തി തുക കണ്ടെത്തുന്നതിനും തീരുമാനമെടുത്തു. ജനനപ്രതിനിധികളും ഉദ്യോഗസ്ഥരും അടങ്ങുന്ന കമ്മിറ്റി ബാങ്കിന്റെ പ്രവർത്തനങ്ങൾ കൃത്യമായി മോണിട്ടർ ചെയ്യും.
ALSO READ: മഹാരാഷ്ട്രയിൽ സിക്ക വൈറസ് ബാധിതരുടെ എണ്ണം വർധിക്കുന്നു; സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദേശം നൽകി
കൃത്യമായ ഇടവേളകളിൽ യോഗം ചേർന്ന് പുരോഗതി വിലയിരുത്തണമെന്ന് മന്ത്രി നിർദ്ദേശിച്ചു. റിക്കവറി നടപടി വേഗത്തിൽ ആക്കുന്നതിന് നിയമപരമായ മാർഗം സ്വീകരിക്കും. കൂടുതൽ ഉദ്യോഗസ്ഥരുടെ സേവനം ബാങ്കിന് ലഭ്യമാക്കാനും മന്ത്രി സഹകരണവകുപ്പിന് നിർദ്ദേശം നൽകി. ബാങ്കിലെ ക്രമക്കേടിന് ഉത്തരവാദികളെ ശിക്ഷിക്കുന്നതിനൊപ്പം ബാങ്കിനെ തിരിച്ചുകൊണ്ടു വരാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടു പോകും. കർശന നടപടികൾ എടുത്ത് നിക്ഷേപകന് ഒരു രൂപ പോലും നഷ്ടമാകാത്ത വിധത്തിൽ സംരക്ഷണം നൽകുമെന്ന് മന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.