തിരുവനന്തപുരം: നടനും എംഎല്‍എയുമായ എം മുകേഷിനെതിരായ അന്വേഷണത്തിന് പ്രത്യേക സംഘം. എസ്പി പൂങ്കുഴലി അന്വേഷണത്തിന് നേതൃത്വം നല്‍കും. മുകേഷിനെതിരായ കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ചേർത്തല ഡിവൈഎസ്‍പി ബെന്നിയാണ്. കൊച്ചിയിലെ നടിയുടെ പരാതിയില്‍ നടന്‍ ജയസൂര്യയ്ക്ക് എതിരെ എടുത്തിരിക്കുന്ന കേസിന്റെ ഒഴികെ മറ്റെല്ലാ കേസിന്‍റെയും അന്വേഷണത്തിന്റെ മേൽനോട്ടം എസ്പി പൂങ്കുഴലിക്കാണ്.
അതേസമയം, മുകേഷിനെതിരായ നടിയുടെ ലൈംഗിക പീഡന പരാതിയിൽ എറണാകുളം ജില്ലാ സെഷൻസ് കോടതി അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ തടഞ്ഞു. മുൻകൂർ ജാമ്യാപേക്ഷ ഫയലിൽ സ്വീകരിച്ചാണ് ജില്ലാ സെഷൻസ് കോടതി മുകേഷിന്റെ അറസ്റ്റ് തടഞ്ഞത്. സെപ്തംബർ മൂന്നിന് മുൻകൂർ ജാമ്യാപേക്ഷയിൽ വിശദമായ വാദം നടക്കുമെന്നും എറണാകുളം ജില്ലാ സെഷൻസ് കോടതി അറിയിച്ചു.
ALSO READ: മുകേഷിന് ആശ്വാസം; ചൊവ്വാഴ്ച വരെ അറസ്റ്റ് തടഞ്ഞ് ജില്ലാ സെഷൻസ് കോടതി
ഐപിസി 376(1) ബലാത്സംഗം, ഐപിസി 354 സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെയുള്ള ബലപ്രയോഗം, ഐപിസി 452 അതിക്രമിച്ച് കടക്കല്‍, ഐപിസി 509 സ്ത്രീത്വത്തെ അപമാനിക്കുന്ന അംഗവിക്ഷേപം, വാക്കുകള്‍ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ, അതിക്രമിച്ച് കടക്കൽ എന്നീ കുറ്റങ്ങൾക്കാണ് മുകേഷിനെതിരെ കേസെടുത്തിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.