ശ്രീ പദ്‌മനാഭസ്വാമി ക്ഷേത്രത്തിലെ വരുമാനത്തിൽ വൻ ഇടിവ്; കടുത്ത സാമ്പത്തിക പ്രതിസന്ധി

സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ സർക്കാരിൽ നിന്ന് ലഭിച്ച ധനസഹായം തിരിച്ചടക്കാൻ ഇളവുകൾ നൽകണമെന്നും ഭരണസമിതി ആവശ്യപ്പെട്ടു.

Written by - Zee Malayalam News Desk | Last Updated : Feb 12, 2022, 09:18 PM IST
  • കോവിഡ് രോഗവ്യാപനവും, നിയന്ത്രണങ്ങളുമാണ് ക്ഷേത്രത്തിന്റെ വരുമാനം വൻ തോതിൽ കുറയാൻ കാരണമായത്.
  • സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ സർക്കാരിൽ നിന്ന് ലഭിച്ച ധനസഹായം തിരിച്ചടക്കാൻ ഇളവുകൾ നൽകണമെന്നും ഭരണസമിതി ആവശ്യപ്പെട്ടു.
  • സർക്കാരിൽ നിന്ന് 2 കോടി രൂപയാണ് ശ്രീ പദ്‌മനാഭസ്വാമി ക്ഷേത്രത്തിന് ധനസഹായമായി ലഭിച്ചത്.
  • അതിനോടൊപ്പം തന്നെ ക്ഷേത്രത്തിൽ പണ്ട് നിശ്ചയിച്ച ഗ്രാന്‍റുകള്‍ കാലാനുസൃതമായി പുതുക്കണമെന്ന ആവശ്യവും ശക്തമായി കൊണ്ടിരിക്കുകയാണ്.
ശ്രീ പദ്‌മനാഭസ്വാമി ക്ഷേത്രത്തിലെ വരുമാനത്തിൽ വൻ ഇടിവ്; കടുത്ത സാമ്പത്തിക പ്രതിസന്ധി

THiruvananthapuram : ശ്രീ പദ്‌മനാഭസ്വാമി ക്ഷേത്രത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് ക്ഷേത്രം ഭരണ സമിതി അറിയിച്ചു. കോവിഡ് രോഗവ്യാപനവും, നിയന്ത്രണങ്ങളുമാണ് ക്ഷേത്രത്തിന്റെ വരുമാനം വൻ തോതിൽ കുറയാൻ കാരണമായത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ സർക്കാരിൽ നിന്ന് ലഭിച്ച ധനസഹായം തിരിച്ചടക്കാൻ ഇളവുകൾ നൽകണമെന്നും ഭരണസമിതി ആവശ്യപ്പെട്ടു.

സർക്കാരിൽ നിന്ന് 2 കോടി രൂപയാണ് ശ്രീ പദ്‌മനാഭസ്വാമി ക്ഷേത്രത്തിന് ധനസഹായമായി ലഭിച്ചത്. അതിനോടൊപ്പം തന്നെ ക്ഷേത്രത്തിൽ പണ്ട് നിശ്ചയിച്ച ഗ്രാന്‍റുകള്‍ കാലാനുസൃതമായി പുതുക്കണമെന്ന ആവശ്യവും ശക്തമായി കൊണ്ടിരിക്കുകയാണ്. ക്ഷേത്രത്തിന്റെ നിലവിലെ നടത്തിപ്പ് ചിലവ് ഒരു മാസം മാത്രം ഒന്നേകാല്‍ കോടി രൂപയാണ്.

ALSO READ: School Reopening : സ്കൂളുകൾ തിങ്കളാഴ്ച തുറക്കും; ക്ലാസുകൾ ഉച്ച വരെ മാത്രമെന്ന് വിദ്യാഭ്യാസ മന്ത്രി

നിലവിൽ ജീവനക്കാര്‍ക്ക് ശമ്പളവും ആനുകൂല്യങ്ങളും പോലും മുടക്കമില്ലാതെ നൽകാൻ കഷ്ടപ്പെടുകയാണെന്ന് ഭരണസമിതി, നിലവിൽ 4 ലക്ഷം രൂപയെങ്കിലും ഉണ്ടെങ്കിലേ സാധാരണ നിലയിൽ ക്ഷേത്രത്തിന്റെ നടത്തിപ്പ് മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കൂള്ളൂവെന്നും ക്ഷേത്ര ഭരണ സമിതി വ്യക്തമാക്കി.

ALSO READ: Sabarimala Temple: കുംഭമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; നാളെമുതൽ ഭക്തർക്ക് പ്രവേശനം

 

കഴിഞ്ഞ വര്ഷം ക്ഷേത്രത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടായപ്പോൾ ക്ഷേത്ര നടത്തിപ്പിനായി ആണ് സർക്കാർ 2 കോടി രൂപ പലിശ സാഹിത സഹായമായി അനുവദിച്ചത്. ഒരു വർഷത്തിനകം ക്ഷേത്രം ഈ തുക തിരിച്ചടക്കണം. അതിനാൽ തന്നെ നിലവിൽ പ്രതിസന്ധി മറികടക്കാൻ വാര്‍ഷിക ഗ്രാന്റിൽ ഉള്‍പെടുത്തി ദീര്‍ഘകാലാടിസ്ഥാനത്തില്‍ പുനക്രമീകരിക്കണമെന്നും  ആവശ്യം ഉയരുന്നുണ്ട്.

ALSO READ:Sabarimala | ശബരിമല നട ഫെബ്രവരി 12ന് തുറക്കും; പ്രതിദിനം 15,000 ഭക്തര്‍ക്ക് ദര്‍ശനത്തിന് അനുമതി

ശ്രീ പദ്‌മനാഭസ്വാമി ക്ഷേത്രത്തിലെ പ്രധാന വരുമാനം ഇതര സംസ്ഥാന തീര്‍ത്ഥാടകർ നടത്തുന്ന വഴിപാടുകളും മറ്റുമാണ്. എന്നാൽ കോവിഡ് രോഗവ്യാപനവും, കോവിഡ് നിയന്ത്രണങ്ങളും ഇതര സംസ്ഥാന തീര്‍ത്ഥാടകരുടെ എണ്ണം ഗണ്യമായി കുറച്ചു. നിലവിൽ ക്ഷേത്രത്തിന്റെ പ്രതിദിന വരുമാനം 2 ലക്ഷമായി മാത്രം കുറഞ്ഞിരിക്കുകയാണ്. ഇത് ഉയരാതെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കര കയറാൻ ആകില്ലെന്നാണ് ഭരണസമിതി പറയുന്നത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News