ടീമിലേക്കുള്ള മടക്കം ഉടന്‍തന്നെയെന്ന് കെ.സി.എ : ദൈവത്തിന് നന്ദി പറഞ്ഞ് ശ്രീശാന്ത്

ബിസിസിഐ ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കുന്നതോടെ മൽസര ക്രിക്കറ്റിലേക്ക്  മടങ്ങിയെത്തുമെന്ന വ്യക്തമായ സൂചന നൽകി കേരള ക്രിക്കറ്റ് അസോസിയേഷനും രംഗത്തെത്തി. 

Last Updated : Aug 7, 2017, 04:34 PM IST
ടീമിലേക്കുള്ള മടക്കം ഉടന്‍തന്നെയെന്ന് കെ.സി.എ : ദൈവത്തിന് നന്ദി പറഞ്ഞ് ശ്രീശാന്ത്

കൊച്ചി: ബിസിസിഐ ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കുന്നതോടെ മൽസര ക്രിക്കറ്റിലേക്ക്  മടങ്ങിയെത്തുമെന്ന വ്യക്തമായ സൂചന നൽകി കേരള ക്രിക്കറ്റ് അസോസിയേഷനും രംഗത്തെത്തി. വിലക്ക് ഹൈക്കോടതി നീക്കിയ സാഹചര്യത്തിൽ കേരള ടീമിലേക്കും ഇന്ത്യൻ ടീമിലേക്കും തിരിച്ചുവരാനുള്ള എല്ലാ അവകാശവും ശ്രീശാന്തിനുണ്ടെന്ന് കെസിഎ പ്രസിഡന്റ് ബി. വിനോദ് കുമാർ വ്യക്തമാക്കി.

ശ്രീശാന്ത് ഒത്തുകളിക്കേസിൽ ഉൾപ്പെട്ടത് ഏറെ വേദനയുണ്ടാക്കിയിരുന്നതായും വിനോദ് കുമാര്‍ പറഞ്ഞു. വിലക്ക് നീങ്ങിയ സാഹചര്യത്തിൽ ശ്രീശാന്ത് കേരള ടീമിലേക്ക് പരിഗണിക്കപ്പെടാൻ അർഹനാണ്. ഇന്ത്യൻ ടീമിലേക്കും ശ്രീശാന്തിന് തിരിച്ചെത്തമെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം എത്രയും വേഗം കേരള ടീമിൽ തിരികെയെത്താൻ ശ്രമിക്കുമെന്ന്‍ ശ്രീശാന്തും വ്യക്തമാക്കിയിട്ടുണ്ട്. മുപ്പത്തിനാലുകാരനായ ശ്രീശാന്തിന്‍റെ മടങ്ങിവരവിന് പ്രായം ഒഴികെയുള്ള ഘടകങ്ങൾ അനുകൂലമാണ്.

ശ്രീശാന്തിന്‍റെ വിലക്കു നീക്കിയതിൽ സന്തോഷമുണ്ടെന്ന് അറിയിച്ച ബിസിസിഐ വൈസ് പ്രസിഡന്റും കേരള ക്രിക്കറ്റ് അസോസിയേഷൻ മുൻ‌ പ്രസിഡന്റുമായ ടി.സി. മാത്യു, ഹൈക്കോടതി വിധിക്കെതിരെ ബിസിസിഐ അപ്പീൽ പോകരുതെന്നും അഭിപ്രായപ്പെട്ടു.

Trending News