Stray dog attack: സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷം; കൊച്ചിയിൽ 65 താറാവുകളെ കടിച്ചു കൊന്നു

Stray dog attack in Kochi: ദിനേശൻ രാവിലെ എഴുന്നേറ്റപ്പോൾ മുറ്റത്ത് രണ്ട് മൂന്ന് താറാവുകൾ ചോര വാർന്ന് ചത്തു കിടക്കുകയായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Jun 16, 2023, 10:09 AM IST
  • കണ്ണമാലി സ്വദേശി ദിനേശൻ വളർത്തുന്ന താറാവുകളെയാണ് തെരുവ് നായകൾ കടിച്ചു കൊന്നത്.
  • കണ്ണമാലി പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്ന് ദിനേശൻ പറഞ്ഞു.
  • രണ്ട് വർഷമായി ദിനേശൻ ഉപജീവനത്തിനായി താറാവിനെ വളർത്തുന്നുണ്ട്.
Stray dog attack: സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷം; കൊച്ചിയിൽ 65 താറാവുകളെ കടിച്ചു കൊന്നു

കൊച്ചി: സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമാകുന്നു. വിവിധ ജില്ലകളിൽ ആളുകളെ തെരുവ് നായകൾ ആക്രമിക്കുന്ന സാഹചര്യം നിലനിൽക്കവെ കൊച്ചിയിൽ 65 താറാവുകളെ തെരുവ് നായകൾ കടിച്ചു കൊന്നു. കണ്ണമാലിയിലാണ് സംഭവം. 

കണ്ണമാലി സ്വദേശിയായ ദിനേശൻ വളർത്തുന്ന താറാവുകളെയാണ് തെരുവ് നായകൾ കടിച്ചു കൊന്നത്. രാവിലെ എഴുന്നേറ്റപ്പോൾ മുറ്റത്ത് രണ്ട്, മൂന്ന് താറാവുകൾ ചോര വാർന്ന് ചത്തു കിടക്കുന്നതാണ് കണ്ടതെന്ന് ദിനേശൻ പറഞ്ഞു. ഇതോടെ കൂടിനടുത്തേയ്ക്ക് പോയി. തെരുവ് നായകളുടെ കടിയേറ്റ ചില താറാവുകൾ കൂട്ടിൽ കിടന്ന് പിടക്കുന്ന കാഴ്ചയാണ് ദിനേശൻ കണ്ടത്. ഇതിന് പിന്നാലെയാണ് 65 ഓളം താറാവുകൾ ചത്തു കിടക്കുന്നതു കണ്ടത്. 

ALSO READ: കിഫ്ബിയുടേതടക്കം മൂന്ന് സർക്കാർ ഓഫീസുകളിൽ മോഷണം; അന്വേഷണം ആരംഭിച്ചു

കണ്ണമാലി പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്ന് ദിനേശൻ പറഞ്ഞു. രണ്ട് വർഷമായി ദിനേശൻ ഉപജീവനത്തിനായി താറാവിനെ വളർത്തുന്നുണ്ട്. ഇത്തരമൊരു അനുഭവം ഇതാദ്യമാണെന്നും ഒരു മാസമായി തെരുവ് നായയുടെ ശല്യം അതിരൂക്ഷമാണെന്നും ദിനേശൻ വ്യക്തമാക്കി. 

അട്ടപ്പാടിയിൽ കാടുക്കയറാതെ ജനവാസ മേഖലയിൽ കുട്ടിയാന

പാലക്കാട്: വനം വകുപ്പ് കാടുകയറ്റിയ കുട്ടിയാന വീണ്ടും ജനവാസ മേഖലയിലെത്തി. പാലൂരിലാണ് ഒരു വയസുള്ള കാട്ടാനക്കുട്ടിയെ വ്യാഴാഴ്ച രാവിലെ തൊഴിലുറപ്പ് തൊഴിലാളികൾ കണ്ടത്. അമ്മ ഉപേക്ഷിച്ച് പോയ ഒരു വയസുള്ള കാട്ടാനക്കുട്ടി അവശനിലയിൽ തോടിനരികിലുള്ള  സ്വകാര്യ തോട്ടത്തിൽ നിൽക്കുകയായിരുന്നു. ഈ വിവരം പ്രദേശവാസിയായ സി.ജെ. ആനന്ദ് കുമാർ പുതൂർ ഫോറസ്റ്റ് സ്റ്റേഷനിൽ വിളിച്ചറിയിക്കുകയായിരുന്നു. 

പുതൂർ സ്റ്റേഷനിൽ നിന്നെത്തിയ വനം വകുപ്പും, ദ്രുതപ്രതികരണ സംഘവും കാട്ടാനക്കുട്ടിയ്ക്ക് വെള്ളവും, പുല്ലും, പഴവും നൽകി. ഭക്ഷണം കഴിച്ചതോടെ ക്ഷീണം മാറിയ കാട്ടാനക്കുട്ടിയെ ഉച്ചയോടെ തൊട്ടരികിലുള്ള കൃഷ്ണവനത്തിലെ കാട്ടാനക്കൂട്ടത്തിനൊപ്പും ചേർത്തിരിന്നു. വൈകുന്നേരം ആറ് മണിയോടെ വീണ്ടും കാട്ടാനക്കുട്ടി പാലൂരിലുള്ള അയ്യപ്പന്റെ വീട്ടിലേക്കെത്തി. വീണ്ടും കാട്ടാനക്കുട്ടിയെ കാടുക്കയറ്റിയാലും കൂട്ടിത്തിനൊപ്പം ചേർക്കുമോയെന്ന ആശങ്കയിലാണ് വനം വകുപ്പ്.  

വെറ്റിനറി ഡോക്ടറുടെ നിർദ്ദേശപ്രകാരം ആരോഗ്യ സ്ഥിതിയിൽ ആശങ്കയില്ലാത്തതിനാൽ വെള്ളിയാഴ്ച്ച നേരം പുലരുന്നതു വരെ അമ്മയാനക്കായി കാത്തിരിക്കും. കുട്ടിയാനയെ അയ്യപ്പന്റെ വീട്ടിൽ നിന്ന് മാറ്റി വന പ്രദേശത്തിന് സമീപം നിർത്തിയിരിക്കുകയാണ്. അമ്മയാന എത്തി കുട്ടിയാനയെ കൂടെക്കൂട്ടിയില്ലെങ്കിൽ വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി കാട്ടാനക്കുട്ടിയെ സംരക്ഷിക്കുന്നതിനുള്ള നടപടി സ്വീകരിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News