ഡോക്ടര്‍മാരുടെ സമരത്തിനെതിരെ കര്‍ശന നടപടി; ശമ്പളം നല്‍കില്ലെന്ന്‍ സര്‍ക്കുലര്‍

ഒ.പി സമയം നീട്ടിയതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍ നടത്തുന്ന അനിശ്ചിതകാല സമരത്തിനെതിരെ കര്‍ശന നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പ് സെക്രട്ടറി സര്‍ക്കുലര്‍ പുറത്തിറക്കി. പണിമുടക്ക് നിയമ വിരുദ്ധമാണെന്നും ഹാജരാകാത്ത ദിവസങ്ങളില്‍ ശമ്പളം നല്‍കില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു.

Last Updated : Apr 13, 2018, 06:09 PM IST
ഡോക്ടര്‍മാരുടെ സമരത്തിനെതിരെ കര്‍ശന നടപടി; ശമ്പളം നല്‍കില്ലെന്ന്‍ സര്‍ക്കുലര്‍

തിരുവനന്തപുരം: ഒ.പി സമയം നീട്ടിയതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍ നടത്തുന്ന അനിശ്ചിതകാല സമരത്തിനെതിരെ കര്‍ശന നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പ് സെക്രട്ടറി സര്‍ക്കുലര്‍ പുറത്തിറക്കി. പണിമുടക്ക് നിയമ വിരുദ്ധമാണെന്നും ഹാജരാകാത്ത ദിവസങ്ങളില്‍ ശമ്പളം നല്‍കില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു.

വിട്ടു നില്‍ക്കുന്ന ദിവസങ്ങളെ അനധികൃത അവധിയായി കണക്കാക്കും. പ്രൊബേഷനിലുള്ളവര്‍ക്ക് നോട്ടീസ് നല്‍കി സേവനം അവസാനിപ്പിക്കുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

Trending News