കസ്റ്റഡി മരണത്തില്‍ ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി

'ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ച ശ്രീ​ജി​ത്തി​ന്‍റെ കേസില്‍ കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. ഇക്കാര്യത്തില്‍ ആ​ർ​ക്കും സം​ശ​യ​മൊ​ന്നും വേ​ണ്ട'

Last Updated : Apr 12, 2018, 05:21 PM IST
കസ്റ്റഡി മരണത്തില്‍ ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി

കാ​സ​ർ​ഗോ​ഡ്: കസ്റ്റഡി മരണത്തില്‍ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. ക​സ്റ്റ​ഡി മ​ര​ണ​ങ്ങ​ളി​ൽ കുറ്റക്കാര്‍ക്കെതിരെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പറഞ്ഞു. 

വരാപ്പുഴയില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത ശ്രീജിത്തിന്റെ കസ്റ്റഡി മരണ കേസിൽ വ്യാപക വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. 

ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ച ശ്രീ​ജി​ത്തി​ന്‍റെ കേസില്‍ കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. ഇക്കാര്യത്തില്‍ ആ​ർ​ക്കും സം​ശ​യ​മൊ​ന്നും വേ​ണ്ട. സ​ർ​ക്കാ​രി​നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​ൻ ആ​രും ശ്ര​മി​ക്കേണ്ടെന്നും മു​ഖ്യ​മ​ന്ത്രി വ്യക്തമാക്കി.

കസ്റ്റഡി മ​ര​ണ​ങ്ങ​ളി​ൽ കു​റ്റ​ക്കാ​രാ​യ പൊ​ലീ​സു​കാ​രെ സം​ര​ക്ഷി​ക്കി​ല്ല. ഇ​ത്ത​രം കേ​സു​ക​ളി​ൽ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണമാണ് ന​ട​ക്കു​ക​യെ​ന്നും അ​ദ്ദേ​ഹം കൂട്ടിച്ചേര്‍ത്തു. 

Trending News