ഹര്‍ത്താല്‍: പരീക്ഷയ്ക്കെത്താന്‍ കഴിയാത്തവര്‍ക്ക് 30ന് വീണ്ടും പരീക്ഷ!

ഹര്‍ത്താല്‍ കാരണം പരീക്ഷയ്ക്കെത്താന്‍ കഴിയാത്തവര്‍ക്ക് 30ന് വീണ്ടും പരീക്ഷയെഴുതാം. ചോദ്യപേപ്പര്‍ തയാറാക്കി പ്രത്യേക പരീക്ഷ നടത്താനാണ് നിര്‍ദേശം.

Last Updated : Dec 18, 2019, 11:12 AM IST
  • ഇന്നലെ മുടങ്ങിയ സാങ്കേതിക സര്‍വകലാശാല പരീക്ഷയും വീണ്ടും നടത്തിയേക്കും. തീരുമാനമെടുക്കാന്‍ ഉടന്‍ സിന്‍ഡിക്കറ്റ് ചേരും.
ഹര്‍ത്താല്‍: പരീക്ഷയ്ക്കെത്താന്‍ കഴിയാത്തവര്‍ക്ക് 30ന് വീണ്ടും പരീക്ഷ!

തിരുവനന്തപുരം:ഹര്‍ത്താല്‍ കാരണം പരീക്ഷയ്ക്കെത്താന്‍ കഴിയാത്തവര്‍ക്ക് 30ന് വീണ്ടും പരീക്ഷയെഴുതാം. ചോദ്യപേപ്പര്‍ തയാറാക്കി പ്രത്യേക പരീക്ഷ നടത്താനാണ് നിര്‍ദേശം.

ഇന്നലെ മുടങ്ങിയ സാങ്കേതിക സര്‍വകലാശാല പരീക്ഷയും വീണ്ടും നടത്തിയേക്കും. തീരുമാനമെടുക്കാന്‍ ഉടന്‍ സിന്‍ഡിക്കറ്റ് ചേരും. ശക്തമായ പോലീസ് സുരക്ഷയില്‍ സംസ്ഥാനത്ത് ഇന്നലെ ഹര്‍ത്താല് നടന്നെങ്കിലും സ്കൂള്‍ പരീക്ഷകള്‍ മാറ്റി വച്ചിരുന്നില്ല.  

നിശ്ചയിച്ച സമയത്തു തന്നെ പരീക്ഷകൾ നടക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു അറിയിച്ചിരുന്നു. പൗരത്വഭേദഗതി നിയമത്തിനെതിരെ സംയുക്തസമര സമിതിയുടെ നേതൃത്വത്തിലാണ് ഇന്നലെ ഹര്‍ത്താല്‍ നടന്നത്. 

വെല്‍ഫെയര്‍പാര്‍ട്ടി, ബിഎസപി,ഡിഎച്ച്ആര്‍എം, എസ്ഡിപിഐ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു ഹര്‍ത്താല്‍.

പൗരത്വഭേദഗതിക്കെതിരെയും എന്‍ആര്‍സിക്കെതിരെയും രാജ്യാവ്യാപക പ്രക്ഷോഭങ്ങളുടെ ഭാഗമായായിരുന്നു ഹര്‍ത്താല്‍. ശബരിമല തീര്‍ത്ഥാടനം കണക്കിലെടുത്ത് റാന്നി താലൂക്കിനെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

Trending News