Today Horoscope 20.09.2014: മേടം രാശിക്കാർക്ക് ഇന്ന് നല്ലദിനം, കർമ്മരം​ഗത്ത് ഉയർച്ചയുണ്ടാകും; ഇന്നത്തെ സമ്പൂർണ രാശിഫലം അറിയാം

Today Horoscope: രാശിചിഹ്നങ്ങൾക്ക് അനുസരിച്ച്, ഓരോ ദിവസവും ജീവിതത്തിൽ ഉയർച്ചതാഴ്ചകൾ ഉണ്ടാകും. 12 രാശിക്കാരുടെയും ഇന്നത്തെ ദിവസം എങ്ങനെയുള്ളതായിരിക്കുമെന്ന് അറിയാം.

Written by - Zee Malayalam News Desk | Last Updated : Sep 20, 2024, 06:39 AM IST
  • മകരം രാശിക്കാർക്ക് വസ്തുവകകളിൽ നിന്ന് കൂടുതൽ വരുമാനം ഉണ്ടാകും
  • തൊഴിൽ രഹിതർക്ക് ജോലി ലഭിക്കാൻ സാധ്യത
Today Horoscope 20.09.2014: മേടം രാശിക്കാർക്ക് ഇന്ന് നല്ലദിനം, കർമ്മരം​ഗത്ത് ഉയർച്ചയുണ്ടാകും; ഇന്നത്തെ സമ്പൂർണ രാശിഫലം അറിയാം

ഓരോ രാശിക്കാർക്കും രാശിചിഹ്നങ്ങൾക്ക് അനുസരിച്ച്, ജീവിതത്തിൽ ഉയർച്ചതാഴ്ചകൾ ഉണ്ടാകും. 12 രാശിക്കാരുടെയും ജീവിതത്തിൽ ഇന്ന് എങ്ങനെയുള്ള ദിവസം ആയിരിക്കുമെന്ന് അറിയാൻ ഇന്നത്തെ രാശിഫലം പരിശോധിക്കാം.

മേടം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. ഈ രാശിക്കാർക്ക് കർമ്മരംഗത്ത് ഉയർച്ചയുണ്ടാകും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അവസരങ്ങൾ കൂടുതലായി ലഭിക്കും. മനസിനെ അസ്വസ്ഥമാക്കുന്ന കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കണം.

ഇടവം രാശിക്കാർ ചില പ്രമാണങ്ങളിൽ ഒപ്പുവയ്ക്കും. പൊതുപ്രവർത്തനങ്ങളിൽ താൽപര്യം വർധിക്കും. ഈ രാശിക്കാർ ഉന്നത വ്യക്തികളുമായി നല്ല ബന്ധം പുലർത്തും.

മിഥുനം രാശിക്കാർക്ക് വരുമാനത്തിൽ കുറവ് അനുഭവപ്പെടും. മേലധികാരികളെ തൃപ്തിപ്പെടുത്താൻ ബുദ്ധിമുട്ടും. കോടതിവിധികൾ അനുകൂലമാകാൻ സാധ്യത.

ALSO READ: മിഥുനം രാശിക്കാർക്ക് ഇന്ന് സന്തോഷത്തിന്റെ ദിവസം; ഇന്നത്തെ സമ്പൂർണ രാശിഫലം അറിയാം

കർക്കടകം രാശിക്കാർക്ക് പണത്തിന്റെ വരവ് കുറയും. ശത്രുക്കൾ വർധിക്കുന്നതിന് സാധ്യതയുണ്ട്. പ്രധാനപ്പെട്ട രേഖകൾ കൈയിലെത്തും. മുൻകൂട്ടി തീരുമാനിച്ചിരുന്ന യാത്രകൾ മാറ്റിവയ്ക്കേണ്ടി വരും.

ചിങ്ങം രാശിക്കാർക്ക് കൃഷിയിൽ നിന്ന് കൂടുതൽ വരുമാനം ഉണ്ടാകും. ജോലിക്കാർക്ക് മേലധികാരികളുടെ ഭാ​ഗത്ത് നിന്ന് ഉദാരമായ പെരുമാറ്റം ഉണ്ടാകും. കുടുംബത്തിന്റെ അന്തസ് വർധിക്കും.

കന്നി രാശിക്കാരുടെ ആഗ്രഹങ്ങൾ സഫലമാകും. ഉന്നത വ്യക്തികളുടെ സഹായം ലഭ്യമാകും. ഈ രാശിക്കാർക്ക് ബന്ധു ജനങ്ങളിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരും.

തുലാം രാശിക്കാർ ഗൃഹനിർമ്മാണം ആരംഭിക്കും. സന്താനങ്ങളുടെ ശ്രേയസ് വർധിക്കും. ഈ രാശിക്കാർക്ക് ഉന്നത വ്യക്തികൾ മൂലം നിരവധി നേട്ടങ്ങൾ ഉണ്ടാകും.

ALSO READ: ഗണേശോത്സവത്തിലെ ബുധനാഴ്ച ഇക്കാര്യങ്ങൾ ചെയ്യൂ... കോടീശ്വരനാകാൻ യോ​ഗം

വൃശ്ചികം രാശിക്കാർക്ക് ഇന്ന് മനസ്സ് പല കാരണങ്ങളാലും അസ്വസ്ഥമാകും. കൃഷിയിൽ ലാഭം ഉണ്ടാകില്ല. പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടതായി വരും.

ധനു രാശിക്കാർക്ക് വിദേശയാത്ര മാറ്റിവയ്‌ക്കേണ്ടി വരും. പങ്കാളിയ്ക്ക് ചെറിയ ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത. രാഷ്ട്രീയക്കാർക്ക് പ്രതിസന്ധികൾ ഉണ്ടാകും. രാഷ്ട്രീയത്തിൽ ശോഭിക്കാൻ കഴിയില്ല.

മകരം രാശിക്കാർക്ക് വസ്തുവകകളിൽ നിന്ന് കൂടുതൽ വരുമാനം ഉണ്ടാകും. തൊഴിൽ രഹിതർക്ക് ജോലി ലഭിക്കാൻ സാധ്യത. ഏകാധിപത്യ പ്രവണതയുണ്ടാകും. കോടതി വിധികൾ അനുകൂലമാകാൻ സാധ്യത.

കുംഭം രാശിക്കാർക്ക് കുടുംബജീവിതത്തിൽ സന്തോഷാനുഭവങ്ങൾ ഉണ്ടാകും. ഈ രാശിക്കാരുടെ സമ്പത്തും സമൂഹത്തിലുള്ള മാന്യതയും വർധിക്കും.

മീനം രാശിക്കാർ വീടിന്റെ അറ്റകുറ്റപ്പണി തീർക്കും. കലാ രംഗങ്ങളിൽ ശോഭിക്കും. ഈ രാശിക്കാർക്ക് വാക്ചാതുര്യം ഉണ്ടാകും. പുതിയ ബന്ധങ്ങൾ സൃഷ്ടിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News