ആലപ്പുഴ: സുനന്ദ പുഷ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് പ്രതി ചേര്‍ക്കപ്പെട്ട ശശി തരൂര്‍ തരൂര്‍ എംപി സ്ഥാനം രാജി വയ്ക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്.
ധാര്‍മികതയുടെ പേരില്‍ രാജി വയ്ക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. ചെങ്ങന്നൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു എംടി രമേശ്.
ആത്മഹത്യാപ്രേരണ, ഗാര്‍ഹിക പീഡനം എന്നിങ്ങനെ ജാമ്യമില്ലാ വകുപ്പുകളാണ് തരൂരിനെതിരെ ചുമത്തിയിരിക്കുന്നത്. ഇരുന്നൂറ് പേജുള്ള അന്തിമ കുറ്റപത്രം ഡല്‍ഹി പൊലീസ് ഇന്ന് ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ സമര്‍പ്പിച്ചു. കോടതി 24ന് പരിഗണിക്കും.