Wayanad Sidarath Death: സിദ്ധാർഥിൻറെ മരണത്തിൽ വെറ്റിനറി സർവ്വകലാശാല വിസിക്ക് സസ്പെൻഷൻ

Wayanad student death latest updates: സർവകലാശാല ഹോസ്റ്റലിൽ പി.എഫ്.ഐ എസ്എഫ്ഐ കൂട്ടുകെട്ടാണെന്നും എല്ലാ ഹോസ്റ്റലിലും ഒരു ബ്ലോക്ക് എസ്എഫ്ഐ ഓഫീസാക്കുന്നെന്നും ഗവർണർ ആരോപിച്ചു

Written by - Zee Malayalam News Desk | Last Updated : Mar 2, 2024, 12:59 PM IST
  • സർവ്വകലാശാലയുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തി നടപടി
  • വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണവും ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ട്
  • സർവകലാശാല ഹോസ്റ്റലിൽ പി.എഫ്.ഐ എസ്എഫ്ഐ കൂട്ടുകെട്ടെന്ന് ഗവർണർ
Wayanad Sidarath Death: സിദ്ധാർഥിൻറെ മരണത്തിൽ വെറ്റിനറി സർവ്വകലാശാല വിസിക്ക് സസ്പെൻഷൻ

വയനാട്: പൂക്കോട് വെറ്റിനറി സർവ്വകലാശാലയിലെ വിദ്യാർഥി സിദ്ധാർഥൻറെ മരണത്തിൽ വൈസ് ചാൻസലർക്ക് സസ്പെൻഷൻ. വെറ്റിനറി വാഴ്സിറ്റി വിസി ഡോ.എം.ആർ ശശീന്ദ്രനാഥിനെയാണ് ഗവർണർ സസ്പെൻഡ് ചെയ്തത്. സർവ്വകലാശാലയുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തിയാണ് നടപടി. വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണവും ഗവർണർ  ആവശ്യപ്പെട്ടിട്ടുണ്ട്. 

സർവകലാശാല ഹോസ്റ്റലിൽ പി.എഫ്.ഐ എസ്എഫ്ഐ കൂട്ടുകെട്ട് : ഗവർണർ. എല്ലാ ഹോസ്റ്റലിലും ഒരു ബ്ലോക്ക് എസ്എഫ്ഐ ഓഫീസാക്കുന്നു. സിദ്ധാർത്ഥത്തിന്റെത് കൊലപാതകമാണെന്നും ഗവർണർ ആരോപിച്ചു. അതിനിടയിൽ പൂക്കോട് വെറ്റിനറി സർവകലാശാലയിലെ സിദ്ധാർഥൻ മരിച്ച കേസിൽ മുഖ്യപ്രതികളായ സിൻജോ ജോണും കാശിനാഥനും അറസ്റ്റിലായി.

ALSO READ: Wayanad Student Death: സിൻജോ ജോണും, കാശി നാഥനും അറസ്റ്റിൽ; മറ്റ് പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ്

സിൻജോ കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടിൽ നിന്നാണ് പിടിയിലായതെങ്കിൽ കാശിനാഥൻ പൊലീസിൽ കീഴടങ്ങുകയായിരുന്നു. ഇനി പിടിയിലാകാനുള്ള പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഇക്കഴിഞ്ഞ പതിനെട്ടിനാണ് സിദ്ധാർത്ഥിനെ ഹോസ്റ്റലിലെ ശുചിമുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ശരീരത്തിലെ പരിക്കുകളിൽ നിന്നാണ് സംഭവങ്ങളുടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ സഹായിച്ചത്. 

കേസിൽ ആത്മഹത്യാ പ്രേരണ, മർദ്ദനം, റാഗിങ് നിരോധ നിയമം എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ക്രിമിനിൽ ഗൂഢാലോചന ശരിവക്കുന്ന തെളിവുകൾ പോലീസ് ശേഖരിച്ചു വരുന്നു. അതിനിടെ ഈ കേസിൽ മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം ഡിജിപി പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.  സമാനതകൾ ഇല്ലാത്ത ക്രൂരതയാണ് സിദ്ധാർത്ഥിനെതിരെ നടന്നതെന്നും ഹോസ്റ്റൽ നടുമുറ്റത്തെ ആൾക്കൂട്ട വിചാരണ, ആരും സഹായത്തിന് എത്താത്ത നിസ്സഹായത, ഇതെല്ലാം ഉണ്ടാക്കിയ കടുത്ത മനോവിഷമമാണ് സിദ്ധാർത്ഥിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് നിഗമനം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News