സദ്യയും ഊഞ്ഞാലുമില്ലെങ്കിലും ഈ തമിഴ്നാടൻ ഗ്രാമങ്ങൾക്കും ഓണം ഉത്സവമാണ്

ഓണക്കാലം തമിഴ്നാടിന് വലിയ പ്രതീക്ഷകളാണ് പകര്‍ന്ന് നല്‍കുന്നത്. തേനി ജില്ലയിലെ ശീലയം പെട്ടിയെന്ന കാര്‍ഷിക ഗ്രാമത്തിലെ പൂ കര്‍ഷകര്‍ക്കും ഏറെ പ്രതീക്ഷ നല്‍കുന്നതും കേരളത്തിലെ ഓണക്കാലമാണ്. ഓരോ ഓണക്കാലത്തും മധ്യകേരളത്തിലേയ്ക്ക് പൂക്കളെത്തിക്കുന്നത് ഇവിടെ നിന്നുമാണ്.

Written by - Zee Malayalam News Desk | Edited by - Zee Malayalam News Desk | Last Updated : Aug 26, 2022, 03:28 PM IST
  • അത്തപ്പൂക്കളങ്ങളിലെ വര്‍ണ്ണങ്ങളാകാന്‍ ചെണ്ടുമല്ലിയും പിച്ചിയും റോസുമെല്ലാം ശീലയം പെട്ടിയിലെ പൂപ്പാടങ്ങളില്‍ ഒരുങ്ങി നില്‍ക്കുകയാണ്.
  • തേനി ജില്ലയിലെ ശീലയം പെട്ടിയെന്ന കാര്‍ഷിക ഗ്രാമത്തിലെ പൂ കര്‍ഷകര്‍ക്കും ഏറെ പ്രതീക്ഷ നല്‍കുന്നതും കേരളത്തിലെ ഓണക്കാലമാണ്.
  • ചെണ്ടു മല്ലിയും, പിച്ചിയും റോസും, ജമന്തിയുമെല്ലാം ഓണക്കാലത്ത് വിളവെടുക്കാന്‍ പാകത്തിനാണ് ഇവിടെ കൃഷിയിറക്കുന്നത്.
സദ്യയും ഊഞ്ഞാലുമില്ലെങ്കിലും ഈ തമിഴ്നാടൻ ഗ്രാമങ്ങൾക്കും ഓണം ഉത്സവമാണ്

ഇടുക്കി: ഓണം ആഘോഷമാക്കുന്നത് മലയാളികൾ ആണെങ്കിലും അതിന്‍റെ വർണ കാഴ്ച്ചകൾ തമിഴ്നാട്ടിലും കാണാൻ സാധിക്കും. തമിഴ്നാട് തേനി ജില്ലയിലെ ശീലയം പെട്ടിയിലുള്ള കര്‍ഷകരുടെ ഓണക്കാല പ്രതീക്ഷകളാണ് ഇവിടെ പൂത്തുലഞ്ഞ് നില്‍ക്കുന്നത്. അത്തപ്പൂക്കളങ്ങളിലെ വര്‍ണ്ണങ്ങളാകാന്‍ ചെണ്ടുമല്ലിയും പിച്ചിയും റോസുമെല്ലാം ശീലയം പെട്ടിയിലെ പൂപ്പാടങ്ങളില്‍ ഒരുങ്ങി നില്‍ക്കുകയാണ്.

ഓണക്കാലം തമിഴ്നാടിന് വലിയ പ്രതീക്ഷകളാണ് പകര്‍ന്ന് നല്‍കുന്നത്. തേനി ജില്ലയിലെ ശീലയം പെട്ടിയെന്ന കാര്‍ഷിക ഗ്രാമത്തിലെ പൂ കര്‍ഷകര്‍ക്കും ഏറെ പ്രതീക്ഷ നല്‍കുന്നതും കേരളത്തിലെ ഓണക്കാലമാണ്. ഓരോ ഓണക്കാലത്തും മധ്യകേരളത്തിലേയ്ക്ക് പൂക്കളെത്തിക്കുന്നത് ഇവിടെ നിന്നുമാണ്. 

Read Also: Sexual Harassment Case: ഇര 'ലൈംഗിക പ്രകോപനപരമായ വസ്ത്രം' ധരിച്ചിരുന്നുവെന്ന് കോടതി, സിവിക് ചന്ദ്രന് മുന്‍‌കൂര്‍ ജാമ്യം, കോടതി പരാമര്‍ശം വിവാദത്തിലേയ്ക്ക്

ചെണ്ടു മല്ലിയും, പിച്ചിയും റോസും, ജമന്തിയുമെല്ലാം ഓണക്കാലത്ത് വിളവെടുക്കാന്‍ പാകത്തിനാണ് ഇവിടെ കൃഷിയിറക്കുന്നത്. പൂക്കള്‍ക്ക്  പൊതുവേ സാമാന്യം തെറ്റില്ലാത്ത വില ലഭിക്കാറുണ്ടെങ്കിലും ഓണക്കാലമാകുന്നതോടെ വിപണിയില്‍ പൂക്കളുടെ വില വര്‍ദ്ധിക്കും. അതുകൊണ്ട് തന്നെ ഓരോ ഓണക്കാലും ശീലയംപെട്ടിയിലെ കര്‍ഷകര്‍ക്ക് വലിയ പ്രതീക്ഷകളാണ്.

കഴിഞ്ഞ കാലങ്ങളില്‍ പ്രളയവും കോവിഡുമെല്ലാം കേരളത്തിന്‍റെ ഓണക്കാലങ്ങള്‍ കവര്‍ന്നെടുത്തപ്പോള്‍ ഏക്കറ് കണക്കിന് പാടത്തെ പൂക്കള്‍ വിളവെടുക്കാതെ വാടിക്കരിഞ്ഞ് കടക്കെണിയിലേയ്ക്ക് കൂപ്പ് കുത്തിയിരുന്നു പൂ കര്‍ഷകരും. എന്നാല്‍ ഇത്തവണ പൂക്കള്‍ക്ക് നല്ല വില ലഭിക്കുന്നതും മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി കൂടുതല്‍ ആളുകള്‍  ഓര്‍ഡര്‍ നല്‍കുന്നതും പൂക്കൾ കൃഷിക്കാർക്ക് പ്രതീക്ഷയാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News