നികുതി വെട്ടിപ്പ് കേസ്: അമല പോൾ മുൻ‌കൂർ ജാമ്യാപേക്ഷ നൽകി

നികുതി വെട്ടിപ്പ് കേസിൽ നടി  അമല പോൾ ഹൈക്കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ  നൽകി.       വാഹനം കൂടുതൽ ഉപയോഗിക്കുന്നത് ചെന്നൈയിലും പോണ്ടിച്ചേരിയിലുമാണെന്നും വാഹനം രജിസ്റ്റർ ചെയ്ത മേൽവിലാസത്തിൽ താമസിക്കാറുണ്ടെന്നും ഉൾപ്പടെയുള്ള വാദങ്ങളാണ് അപേക്ഷയിൽ ഉള്ളത്. 

Last Updated : Dec 20, 2017, 02:54 PM IST
നികുതി വെട്ടിപ്പ് കേസ്: അമല പോൾ മുൻ‌കൂർ ജാമ്യാപേക്ഷ നൽകി

കൊച്ചി: നികുതി വെട്ടിപ്പ് കേസിൽ നടി  അമല പോൾ ഹൈക്കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ  നൽകി.       വാഹനം കൂടുതൽ ഉപയോഗിക്കുന്നത് ചെന്നൈയിലും പോണ്ടിച്ചേരിയിലുമാണെന്നും വാഹനം രജിസ്റ്റർ ചെയ്ത മേൽവിലാസത്തിൽ താമസിക്കാറുണ്ടെന്നും ഉൾപ്പടെയുള്ള വാദങ്ങളാണ് അപേക്ഷയിൽ ഉള്ളത്. 

മറ്റു സംസ്ഥാനങ്ങളിൽ യാത്ര ചെയ്യുന്നതിനാലാണ് പോണ്ടിച്ചേരി വിലാസത്തിൽ വാഹനം രജിസ്റ്റർ ചെയ്തതെന്നും അതിനാൽ സംസ്ഥാന സർക്കാരിന് നികുതി നഷ്ടം വന്നിട്ടില്ലായെന്നും അപേക്ഷയിൽ പറയുന്നു. 

പോണ്ടിച്ചേരിയിലെ വ്യാജമേൽവിലാസത്തിൽ ആഡംബര കാറുകൾ രജിസ്റ്റർ ചെയ്തത് വഴി സംസ്ഥാന സർക്കാരിൽ അടക്കേണ്ടിയിരുന്ന വലിയ തുക നികുതി വെട്ടിച്ചു  എന്ന് ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ  കണ്ടെത്തിയിരുന്നു. 

കേസുമായി ബന്ധപ്പെട്ടു മൊഴിയെടുക്കുന്നതിനായി തിരുവനന്തപുരത്തെ ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകണമെന്ന് നോട്ടീസ് നൽകിയിരുന്നെങ്കിലും അമല പോൾ ഹാജരായിരുന്നില്ല. കേസിൽ നടന്മാരായ സുരേഷ് ഗോപിയും , ഫഹദ് ഫാസിലും നേരത്തെ  മുൻ‌കൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. ഫഹദിന്‍റെ ജാമ്യാപേക്ഷ കോടതി  നാളെ പരിഗണിക്കും .

Trending News