ഇടുക്കി: ആനയിറങ്കൽ ജലാശയത്തിൽ വള്ളം മറിഞ്ഞ് രണ്ട് പേരെ കാണാതായി. 301 കോളനി നിവാസികളായ ഗോപിനാഥൻ, സജീവൻ എന്നിവരെയാണ് കാണാതായത്. പൂപ്പാറയിൽ പോയി സാധങ്ങൾ വാങ്ങി തിരികെ വരുന്നതിനിടെ ഉച്ചയ്ക്ക് 12.30 ഓടെയാണ് അപകടം ഉണ്ടായത്.
301 കോളനിക്ക് താഴ് ഭാഗത്തായാണ് അപകടം ഉണ്ടായത്. വള്ളം മറിഞ്ഞതിനെ തുടർന്ന് നിലവിളി ശബ്ദം കേട്ട് എത്തിയ ഗോപിയുടെ മരുമകൻ രഞ്ജിത്താണ് ഇരുവരും മുങ്ങിത്താഴുന്നത് കണ്ടത്. തുടർന്ന് പ്രദേശവാസികളെയും ഫയർ ഫോഴ്സിനെയും വിവരം അറിയിച്ചു. മൂന്നാറിൽ നിന്ന് എത്തിയ ഫയർ ഫോഴ്‌സ് തിരച്ചിൽ ആരംഭിച്ചു.
ALSO READ: നാട്ടുകരെ ഭയന്ന് ഓടി; അപകടത്തിൽ പെട്ട ബസ് ഡ്രൈവർക്ക് ട്രെയിൻ തട്ടി ദാരുണാന്ത്യം
കാട്ടാനയെ കണ്ട് ഭയന്ന് നിയന്ത്രണം വിട്ടത്തോടെയാണ് വള്ളം മറിഞ്ഞതെന്ന് നാട്ടുകാർ പറയുന്നു. മൂന്നാർ ഫയർഫോഴ്സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തെരച്ചിൽ തുടരുകയാണ്. ജലശയത്തിന്റെ ഇരുകരകളിലും കാട്ടാനക്കൂട്ടം നിലയുറപ്പിച്ചിട്ടുണ്ട്. ഇത് തെരച്ചിലിന് പ്രതിസന്ധി സൃഷ്ടിയ്ക്കുമോ എന്ന ആശങ്കയും ഉണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.