കൊല്ലം: പുനലൂർ കല്ലടയാറ്റിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. പുനലൂർ നഗരസഭ മുൻ കൗൺസിലർ സിന്ധു ഉദയകുമാറാണ് മരിച്ചത്. കടുത്ത സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സംശയം. പണമിടപാടുമായി ബന്ധപ്പെട്ട് നഗരസഭയിലെ ജീവനക്കാരിയുമായി നടന്ന തർക്കത്തിന് ശേഷമാണ് സിന്ധു കല്ലടയറ്റിലേക്കു ചാടിയതെന്ന് ഭർത്താവ് ഉദയകുമാർ പറഞ്ഞു.
വ്യാഴാഴ്ച രാത്രി പുനലൂർ തൂക്കുപാലത്തിനു സമീപമുള്ള വലിയ പാലത്തിൽ നിന്നാണ് സിന്ധു ഉദയകുർ കല്ലടയാറ്റിലേക്ക് ചാടിയത്. ഉടനെ നാട്ടുകാരും അഗ്നി സേനയും ആറ്റിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വെള്ളിയാഴ്ചയും പ്രദേശത്ത് വ്യാപകമായി തിരച്ചിൽ നടന്നിരുന്നു. തുടർന്ന് വൈകിട്ട് 6 മണിയോടെ മുക്കടവ് ഭാഗത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പണമിടപാടുമായി ബന്ധപ്പെട്ട് നടന്ന തർക്കത്തെത്തുടർന്നാണ് സിന്ധു ആത്മഹത്യ ചെയ്തതെന്ന് ഭർത്താവ് ഉദയകുമാർ പറഞ്ഞു.
ALSO READ: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്
പുനലൂർ നഗരസഭയിൽ കഴിഞ്ഞ തവണ ഭരണ സമിതിയിൽ ഭരണിക്കാവ് സംവരണ വാർഡിൽ നിന്നായിരുന്നു സിന്ധു ഉദയകുർ തെരഞ്ഞെടുക്കപ്പെട്ടത്. ഇടയ്ക്കു വിദേശത്ത് ജോലി തേടി പോയിരുന്നു. ആ സമയത്തു നടന്ന സാമ്പത്തിക ഇടപാടിനെ തുടർന്നാണ് സുഹൃത്തുമായി പ്രശ്നം ഉണ്ടായത്. പ്രശ്നത്തിനു ശേഷം സ്വർണ്ണ ആഭരണങ്ങൾ ഭർത്താവിന്റെ കൈയ്യിൽ ഊരി നൽകിയിരുന്നു. എടിഎം കാർഡും കുറച്ചു പണവും മക്കളെ ഏൽപ്പിച്ചു. അതിനു ശേഷമാണ് ഓട്ടോയിൽ കല്ലടയാറിനു സമീപം എത്തി സിന്ധു ആത്മഹത്യ ചെയ്തത്.
മൂന്നാർ കണ്ണൻദേവൻ ഹിൽസ് ഇ എസ് ഐ ഡിസ്പെൻസറി നാടിന് സമർപ്പിച്ചു
ഇടുക്കി: മൂന്നാർ കണ്ണൻദേവൻ ഹിൽസ് ഇ എസ് ഐ ഡിസ്പെൻസറി നാടിന് സമർപ്പിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഓൺലൈനായി ഇ എസ് ഐ ഡിസ്‌പെൻസറിയുടെ ഉദ്ഘാടനം ഓൺലൈനായി നിർവ്വഹിച്ചു. ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതിൽ ഇഎസ്‌ഐ ഡിസ്‌പെൻസറികൾ വലിയ പങ്കു വഹിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി ഇൻഷുറൻസ് മെഡിക്കൽ സർവ്വീസസ് വകുപ്പിന്റെ കീഴിലാണ് പുതുതായി അനുവദിച്ച കണ്ണൻദേവൻ ഹിൽസ് മൂന്നാർ ഇഎസ്ഐ ഡിസ്‌പെൻസറി പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിച്ച പത്ത് ലക്ഷം രൂപ മുതൽ മുടക്കി പഞ്ചായത്തിന്റെ സഹകരണത്തോടെ നൽകിയ കെട്ടിടത്തിലാണ് ആശുപത്രിക്കുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുള്ളത്. നിലവിൽ ഒരു ഡോക്ടറുടെ സേവനം ലഭ്യമാണ്. മൂന്നാർ കോളനിയിൽ ഹോമിയോ ഡിസ്‌പെൻസറിക്ക് സമീപമാണ് പുതിയ ഇഎസ്‌ഐ ഡിസ്‌പെൻസറിയുടെയും പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്.
മൂന്നാർ കോളനിയിൽ ഡിസ്പെൻസറി ആരംഭിച്ചതോടെ ആശുപത്രിയുടെ സേവനം മേഖലയിലെ തോട്ടം തൊഴിലാളികൾക്കും ഹോട്ടലുകൾ, റിസോർട്ടുകൾ മറ്റ് തൊഴിലിടങ്ങളിലെ തൊഴിലാളികൾ എന്നിവർക്കും പ്രയോജനപ്പെടും. ചടങ്ങിൽ അഡ്വ. എ രാജ എംഎൽഎ അധ്യക്ഷത വഹിച്ചു. മൂന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്യോതി സതീഷ്, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ ഭവ്യ കണ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജ്വാക്വലിൻ മേരി, വാർഡ് മെമ്പർ മാർഷ് പീറ്റർ, ഇൻഷുറൻസ് മെഡിക്കൽ സർവീസസ് വകുപ്പ് റീജ്യണൽ ഡെപ്യൂട്ടി ഡയറക്ടർ ജോവൻ കരേൻ മെയ്ൻ, ഇഎസ്‌ഐ കോർപ്പറേഷൻ നാഷ്ണൽ ബോർഡ് അംഗം വി രാധാകൃഷ്ണൻ, ബ്രാഞ്ച് ഇൻചാർജ് നിയാസ് കരീം, ഇഎസ്‌ഐ എറണാകുളം ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ. റാണി പ്രസാദ്, മൂന്നാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.എൻ സഹജൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...