Puthuppally: പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പ് പോര് മുറുകുന്നു; പ്രചരണം കടുപ്പിച്ച് സ്ഥാനാർത്ഥികൾ

Puthuppally by-election campaign: ചാണ്ടി ഉമ്മൻ ഇന്ന് മുതൽ മണ്ഡലത്തിൽ വാഹന പര്യടനത്തിന് തുടക്കം കുറിച്ചു.

Written by - Zee Malayalam News Desk | Last Updated : Aug 21, 2023, 05:15 PM IST
  • മണ്ഡലം മുഴുവൻ പ്രചരണം വ്യാപിപ്പിക്കുകയാണ് സ്ഥാനാർത്ഥികൾ.
  • ചാണ്ടി ഉമ്മൻ ഇന്നു മുതൽ വാഹന പര്യടനം ആരംഭിച്ചു.
  • വീടുകൾ തോറും സന്ദർശിച്ചായിരുന്നു ജെയ്ക്കിൻറെ വോട്ട് പിടിത്തം.
Puthuppally: പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പ് പോര് മുറുകുന്നു; പ്രചരണം കടുപ്പിച്ച് സ്ഥാനാർത്ഥികൾ

കോട്ടയം: പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പ് പോര് മുറുകുന്നു. മണ്ഡലം മുഴുവൻ പ്രചരണം വ്യാപിപ്പിക്കുകയാണ് സ്ഥാനാർത്ഥികൾ. യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ വാഹന പ്രചരണം ആരംഭിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥി ജെയിക് സി തോമസും ബിജെപി സ്ഥാനാർത്ഥി ലിജിൻ ലാലും വോട്ടർമാരെ നേരിൽ കണ്ട് വോട്ട് ചോദിച്ചു.  

പുതുപ്പള്ളിയുടെ മണ്ണിൽ പൊടി പാറുന്ന പോരാട്ടത്തിന് കച്ചമുറുക്കി മൂന്ന് മുന്നണിയിലെയും സ്ഥാനാർത്ഥികൾ കളത്തിലിറങ്ങി. യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ ഇന്നു മുതൽ വാഹന പര്യടനം ആരംഭിച്ചു. പാമ്പാടി മേഖലയിലെ ഉൾപ്രദേശങ്ങളിലായിരുന്നു വാഹന പ്രചരണ യാത്ര നടന്നത്. പാമ്പാടി പത്താം കുഴിയിൽ നിന്നുമായിരുന്നു പ്രചരണം തുടങ്ങിയത്. വരും ദിവസങ്ങളിലും മണ്ഡലത്തിലെമ്പാടും സമാനമായ രീതിയിൽ പ്രചരണം നടത്തും. ബൈക്കുകളുടെ അകമ്പടിയോടെ തുറന്ന ജീപ്പിലാണ് സ്ഥാനാർത്ഥി വോട്ടഭ്യർത്ഥിച്ചു നീങ്ങുന്നത്. ഓരോ സ്വീകരണ പോയിന്റിലും വാഹനത്തിൽ നിന്നിറങ്ങി ആളുകളുടെ അടുത്തെത്തി ചാണ്ടി ഉമ്മൻ വോട്ട് ചോദിച്ചു.

ALSO READ: മെമ്മറി കാർഡ് ചോർന്ന സംഭവം: അതിജീവിതയുടെ ഹർജിയിൽ വാദം മാറ്റില്ല, പരാതി ദിലീപിന് മാത്രമാണല്ലോയെന്ന് ഹൈക്കോടതി

മീനടം പഞ്ചായത്തിൽ വീടുകൾ തോറും സന്ദർശിച്ചായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥിയുടെ വോട്ട് പിടിത്തം. ഉൾപ്രദേശങ്ങളിലും പ്രധാന കവലകളിലും വാഹനം നിർത്തി ആളുകളെ നേരിൽക്കണ്ട് വോട്ട് ചോദിച്ചു. മണ്ഡലത്തിൽ മൂന്നാം വട്ടം പോരിനിറങ്ങുന്ന ജെയ്ക്കിനെ ജനം ആവേശത്തോടെ വരവേറ്റു. മണർകാട്, മാലം, ഒറവയ്ക്കൽ, അരീപ്പറമ്പ് തുടങ്ങിയ ഭാഗങ്ങളിലായിരുന്നു ബിജെപി സ്ഥാനാർത്ഥി ലിജിൻ ലാലിന്റെ പ്രചരണം. വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും അദ്ദേഹം നേരിട്ടെത്തി വോട്ടഭ്യർത്ഥിച്ചു. വോട്ടർമാരിൽ നിന്ന് വലിയ സ്വീകര്യതയാണ് ലഭിക്കുന്നതെന്ന് സ്ഥാനാർത്ഥി പറഞ്ഞു. വരും ദിവസങ്ങളിൽ മണ്ഡലത്തിലുട നീളം ബിജെപി സ്ഥാനാർത്ഥി വാഹന പര്യടനവും നടത്തും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News