flight catches fire: യാത്രക്കാരന്റെ കയ്യിലെ പവർബാങ്ക് പൊട്ടിത്തെറിച്ചു; അബുദാബി-കോഴിക്കോട് വിമാനത്തിൽ തീപിടുത്തം

തീ പടർന്നതോടെ പവർ ബാങ്ക് ചവിട്ടിപൊട്ടിക്കാനും സഹയാത്രികർ ശ്രമിച്ചു. സംഭവത്തിൽ 4 പേരെ അധികൃതർ തടഞ്ഞു. പവർ ബാങ്ക് കൈയിൽ ഉണ്ടായിരുന്ന മലയാളിയും സഹോദരിയെയുമാണ് തടഞ്ഞു വെച്ചത്. 

Written by - Zee Malayalam News Desk | Last Updated : Jun 21, 2024, 01:59 PM IST
  • അബുദാബിയിൽ നിന്നും കോഴിക്കോട്ടേക്ക് എയർ അറേബ്യയുടെ വിമാനം ഇന്ന് പുലർച്ചെ പുറപ്പെടുമ്പോഴാണ് സംഭവം.
  • വിമാനത്തിൽ ഉണ്ടായിരുന്ന യാത്രക്കാർക്ക് അപകടം ഒന്നും സംഭവിച്ചില്ല.
flight catches fire: യാത്രക്കാരന്റെ കയ്യിലെ പവർബാങ്ക് പൊട്ടിത്തെറിച്ചു; അബുദാബി-കോഴിക്കോട് വിമാനത്തിൽ തീപിടുത്തം

അബുദാബി: അബുദാബി-കോഴിക്കോട് വിമാനത്തിൽ തീപിടുത്തം. വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്. യാത്രക്കാരന്റെ പക്കലുണ്ടായിരുന്ന പവർ ബാങ്ക് പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. അബുദാബിയിൽ നിന്നും കോഴിക്കോട്ടേക്ക് എയർ അറേബ്യയുടെ വിമാനം ഇന്ന് പുലർച്ചെ  പുറപ്പെടുമ്പോഴാണ് സംഭവം. വിമാനത്തിൽ ഉണ്ടായിരുന്ന യാത്രക്കാർക്ക് അപകടം ഒന്നും സംഭവിച്ചില്ല. പവർ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിക്കുകയും എക്‌സിറ്റ് ഡോറുകൾ തുറന്ന് യാത്രക്കാർ പുറത്തിറങ്ങാൻ നിർദ്ദേശം നൽകുകയുമായിരുന്നു. 

തീ പടർന്നതോടെ പവർ ബാങ്ക് ചവിട്ടിപൊട്ടിക്കാനും സഹയാത്രികർ ശ്രമിച്ചു. സംഭവത്തിൽ 4 പേരെ അധികൃതർ തടഞ്ഞു. പവർ ബാങ്ക് കൈയിൽ ഉണ്ടായിരുന്ന മലയാളിയും സഹോദരിയെയുമാണ് തടഞ്ഞു വെച്ചത്. യാത്രക്കാരെ മറ്റൊരു വിമാനത്തിൽ വീടുകളിൽ എത്തിക്കുകയായിരുന്നു. തലനാരിഴയ്ക്കാണ് വലിയൊരു ദുരന്തം ഒഴിവായത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News