)
ഇടുക്കി: ഇടുക്കി ഇരട്ടയാർ ഉപ്പുകണ്ടത്ത് ശവസംസ്കാര ചടങ്ങിന് എത്തിയവർക്കിടയിലേക്ക് നിയന്ത്രണം വിട്ട വാഹനം പാഞ്ഞ് കയറി; ഒരാൾ മരിച്ചു, രണ്ടു പേർക്ക് പരിക്ക്. ഉപ്പുകണ്ടം സ്വദേശി നെല്ലംപുഴയിൽ സ്കറിയയാണ് മരിച്ചത്. ഉപ്പുകണ്ടം കൊറ്റിനിക്കൽ മറിയക്കുട്ടിയുടെ സംസ്കാര ചടങ്ങിന് എത്തിയവർക്കിടയിലേക്കാണ് വാഹനം പാഞ്ഞു കയറിയത്. വീടിന് സമീപത്തെ ഇറക്കം ഇറങ്ങി വരുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ബോലോറ, സ്കറിയയുടെ ശരീരത്ത് കൂടി കയറിയിറങ്ങി.
തുടർന്ന് ആംബുലൻസ് ഡ്രൈവർ തറപ്പേൽ നിതിനെ ഇടിപ്പിച്ചു തെറുപ്പിച്ചു. അപകടത്തിൽ ചൂരക്കാട്ട് ജോർജുകുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. മൂവരെയും ഉടൻ തന്നെ കട്ടപ്പന സെൻറ് ജോൺസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും സ്കറിയയുടെ ജീവൻ രക്ഷിക്കാനായില്ല. സംസ്കാരശ്രുശ്രൂഷയിൽ പങ്കെടുത്തു കൊണ്ടു വീടിനോടു ചേർന്ന റോഡരികിൽ നിന്നവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. നിതിന് തലയ്ക്കും കൈകാലുകൾക്കുമാണ് പരിക്കേറ്റു. കൊറ്റിനിക്കിലെ തന്നെ വാഹനമാണ് അപകടത്തിനിടയാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.