കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലേക്ക്; പി.സി ജോര്‍ജിന്‍റെ നില പരുങ്ങലില്‍

തനിക്കെതിരെ പി.സി ജോര്‍ജ് എംഎല്‍എ നടത്തിയ പരാമര്‍ശങ്ങളില്‍ രോഷവും അമര്‍ഷവും ഉണ്ടെന്ന് ആക്രമത്തിനിരയായ നടി. ഒരു ജനപ്രതിനിധിയില്‍ നിന്നും ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ടായതില്‍ വേദനയുണ്ടെന്നും

Last Updated : Aug 18, 2017, 11:07 AM IST
കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലേക്ക്; പി.സി ജോര്‍ജിന്‍റെ നില പരുങ്ങലില്‍

കൊച്ചി: തനിക്കെതിരെ പി.സി ജോര്‍ജ് എംഎല്‍എ നടത്തിയ പരാമര്‍ശങ്ങളില്‍ രോഷവും അമര്‍ഷവും ഉണ്ടെന്ന് ആക്രമത്തിനിരയായ നടി. ഒരു ജനപ്രതിനിധിയില്‍ നിന്നും ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ടായതില്‍ വേദനയുണ്ടെന്നും

ഇതുവരെ അയാള്‍ നടത്തിയ പ്രസ്താവനകളിലെല്ലാം അങ്ങേയറ്റം അമര്‍ഷവും ഉണ്ടെന്നും നടി വനിതാകമ്മിഷന് മുന്‍പാകെ ബോധിപ്പിച്ചു. പ്രസ്താവന തുടരുന്നത് തന്നെ ഏറെ വേദനിപ്പിക്കുന്നുവെന്നും വനിതാകമ്മിഷന് മുന്നില്‍ നടി ബോധിപ്പിച്ചു. 

ആക്രമിക്കപ്പെട്ട നടിക്കെതിരായ പി.സി ജോര്‍ജ് എംഎല്‍എയുടെ പരാമര്‍ശങ്ങള്‍ മനുഷ്യത്വ രഹിതമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ഉന്നത പദവിയിലിരിക്കുന്നവര്‍ നിരുത്തരവാദപരമായി പെരുമാറരുതെന്നും സ്പീക്കര്‍ തന്‍റെ ഫെയ്‌സ്ബുക്ക്‌ പോസ്റ്റില്‍ അഭിപ്രായപ്പെട്ടു. നടിക്കെതിരായ പരാമര്‍ശങ്ങളുടെ പേരില്‍ പി.സി ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ സ്പീക്കറെന്ന നിലയില്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതുവരേയും നടപടികളൊന്നും കൈക്കൊണ്ടിട്ടില്ല.

പി.സി ജോര്‍ജിന്‍റെ പരാമര്‍ശങ്ങള്‍ക്കെതിരെ സിനിമയിലെ വനിതാ കൂട്ടായ്മ നല്‍കിയ പരാതിയും സ്പീക്കറിന്‍റെ പരിഗണനയിലുണ്ട്. ആക്രമത്തിനിരയായ നടി ഇപ്പോള്‍ വനിതാകമ്മിഷന് മുന്നില്‍ ബോധിപ്പിക്കുന്ന കാര്യങ്ങളും, നിലവിലുള്ള പരാതികളും ചേര്‍ത്ത് പി.സി ജോര്‍ജിനെതിരെ നീങ്ങുമെന്നും സൂചനകളുണ്ട്.

Trending News