Veena George: ആരോഗ്യ മന്ത്രി ആശുപത്രി വികസനം ചര്‍ച്ചചെയ്യാന്‍ എത്തുന്നത് ആദ്യം- അഭിനന്ദിച്ച് തിരുവഞ്ചൂര്‍

കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിലെത്തിയപ്പോഴാണ് മന്ത്രി വീണാ ജോർജിനോട് വൈദ്യുതി പ്രശ്നങ്ങൾ നേരിട്ട് ആളുകൾ പരാതി പറഞ്ഞത്

Written by - Zee Malayalam News Desk | Last Updated : Oct 10, 2023, 12:38 PM IST
  • കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിലെത്തിയപ്പോഴാണ് മന്ത്രി വീണാ ജോർജിനോട് വൈദ്യുതി പ്രശ്നങ്ങൾ നേരിട്ട് പറഞ്ഞത്
  • അവിടെയുണ്ടായിരുന്ന ജനറേറ്ററും ഇന്‍വര്‍ട്ടറും കേടായിരുന്നു
  • പരമാവധി പ്രശ്നങ്ങൾക്കും പരിഹാരം കണ്ടു
Veena George: ആരോഗ്യ മന്ത്രി ആശുപത്രി വികസനം ചര്‍ച്ചചെയ്യാന്‍ എത്തുന്നത് ആദ്യം-  അഭിനന്ദിച്ച് തിരുവഞ്ചൂര്‍

കോട്ടയം: ആശുപത്രി വികസനം ചര്‍ച്ച ചെയ്യാന്‍ ഒരു ആരോഗ്യ മന്ത്രി തന്നെ നേരിട്ട് എത്തുന്നത് ആദ്യമാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. ആശുപത്രി വികസനത്തിന് ഇത് സഹായിക്കും. എംഎല്‍എ എന്ന നിലയില്‍ പൂര്‍ണ പിന്തുണ നല്‍കും- തിരുവഞ്ചൂര്‍ പറഞ്ഞു. കോട്ടയം കളക്ടറേറ്റില്‍ നടന്ന അവലോകന യോഗത്തിലാണ് തിരുവഞ്ചൂര്‍  ഇക്കാര്യം അറിയിച്ചത്. കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിലെ വൈദ്യുതി പ്രശ്നത്തിനും മന്ത്രി ഇടപെട്ടതോടെ പരിഹാരം കണ്ടു.

കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിലെത്തിയപ്പോഴാണ് മന്ത്രി വീണാ ജോർജിനോട് വൈദ്യുതി പ്രശ്നങ്ങൾ നേരിട്ട് ആളുകൾ പരാതി പറഞ്ഞത്. അവിടെയുണ്ടായിരുന്ന ജനറേറ്ററും ഇന്‍വര്‍ട്ടറും കേടായിരുന്നു. അതിനാല്‍ രണ്ടുമൂന്ന് ദിവസമായി കഷ്ടപ്പാടാണ്. അതിനാല്‍ ഒരു പരിഹാരം വേണമെന്നാണ് പറഞ്ഞത്. ഉടന്‍ തന്നെ മന്ത്രി ഇടപെടുകയും അടിയന്തരമായി ജനറേറ്റര്‍ ശരിയാക്കാന്‍ സൂപ്രണ്ടിനോട് നിര്‍ദേശം നല്‍കുകയും ചെയ്തു. ഇക്കാര്യം ജില്ലാ കളക്ടറോടും അവലോകന യോഗത്തില്‍ പറഞ്ഞു. പഴയ കെട്ടിടത്തിലെ വയറിംഗ് പ്രശ്‌നം ആണെങ്കില്‍ വിദഗ്ധ പരിശോധന നടത്തി പരിഹാരം കണ്ടെത്താനും നിര്‍ദ്ദേശം നല്‍കി. മൂലമറ്റത്തെ അറ്റകുറ്റപണി കാരണമാണ് മുഴുവന്‍ വൈദ്യുതി വിതരണത്തിലും കൂടുതല്‍ പ്രശ്നമായത്. അതും പരിഹരിച്ചു.

ആര്‍ദ്രം ആരോഗ്യം പരിപാടിയുടെ ഭാഗമായി കോട്ടയം ജില്ലയിലെ ആറും എറണാകുളം ജില്ലയിലെ മൂന്നും ആശുപത്രികളിലാണ് (ആകെ 9) ആദ്യ ദിവസം മന്ത്രി സന്ദര്‍ശിച്ചത്. ആശുപത്രികളിലെ ആരോഗ്യ പ്രവര്‍ത്തകരുമായും ജനങ്ങളുമായും ആശയവിനിമയം നടത്തി. ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കണ്ടു. നിര്‍മ്മാണ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. വാര്‍ഡുകള്‍ സന്ദര്‍ശിക്കുമ്പോള്‍ ടോയ്ലറ്റുകളിലെ ശുചിത്വവും വിലയിരുത്തി.

നടപടികൾ

· കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് ഒരു ഷിഫ്റ്റ് കൂടി. 3 ഷിഫ്റ്റുകള്‍ ആരംഭിക്കണം.
· പാലാ ആശുപത്രിയിലും ഡയാലിസിസ് മൂന്നാമത്തെ ഷിഫ്റ്റ് തുടങ്ങണം.
· കാഞ്ഞിരപ്പള്ളിയില്‍ ഡയാലിസിസ് ഇല്ല. ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ച് സമയബന്ധിതമായി സാധ്യമാക്കണം.
· കാഞ്ഞിരപ്പള്ളിയില്‍ ഫാര്‍മസി, ഒപി ഭാഗങ്ങളിലുള്ള തിരക്ക് കുറയ്ക്കുവാന്‍ ഇ ഹെല്‍ത്ത് വരും വരെ താത്കാലിക ടോക്കണ്‍ സംവിധാനം, ആവശ്യമായ ഇരിപ്പിടങ്ങള്‍ എന്നിവ ഒരുക്കും
· ജീവതശൈലി രോഗ ക്ലിനിക്കുകള്‍ പ്രത്യേക ദിവസങ്ങളില്‍ നടത്തുമ്പോള്‍ ഉണ്ടാകുന്ന തിരക്ക് കുറയ്ക്കുവാന്‍ എല്ലാ ദിവസവും ക്ലിനിക്കുകള്‍ പ്രവര്‍ത്തിപ്പിക്കും
· എല്ലാ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളിലും ഇ ഹെല്‍ത്ത് തുടങ്ങും.
· കാഞ്ഞിരപ്പള്ളിയില്‍ കാരുണ്യ ഫാര്‍മസി ഡിസംബറോടെ പ്രവര്‍ത്തനം തുടങ്ങണം.
· ചങ്ങനാശേരി ആശുപത്രിയിലും ഡയാലിസിസ് ആരംഭിക്കും
· വൈക്കം, പാമ്പാടി തുടങ്ങിയയിടങ്ങളിലെ നിര്‍മ്മാണ പ്രവര്‍ത്തനം മാര്‍ച്ച് 2023 ഓടു കൂടി പൂര്‍ത്തീകരിക്കണം.
· ആശുപത്രികളില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കും. അനര്‍ട്ടിന്റെ സഹായത്തോടെ പദ്ധതി തയ്യാറാക്കാന്‍ നിര്‍ദേശം നല്‍കി.

 

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News