തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ വിലക്ക്; സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കുമെന്ന് മന്ത്രി കടകംപള്ളി

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനുള്ള വിലക്കുമായി ബന്ധപ്പെട്ട്, ഹൈക്കോടതി നിര്‍ദ്ദേശിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കൂടാതെ, തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ വിലക്കില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.

Last Updated : May 10, 2019, 11:59 AM IST
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ വിലക്ക്; സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കുമെന്ന് മന്ത്രി കടകംപള്ളി

തിരുവനന്തപുരം: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനുള്ള വിലക്കുമായി ബന്ധപ്പെട്ട്, ഹൈക്കോടതി നിര്‍ദ്ദേശിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കൂടാതെ, തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ വിലക്കില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂർ പൂരം എഴുന്നെള്ളിപ്പിൽ നിന്ന് വിലക്കിയ കേസിൽ ഇടപെടാനാകില്ലെന്നും ഈ വിഷയത്തില്‍ ഉചിതമായ കേന്ദ്രങ്ങള്‍ തീരുമാനം കൈക്കൊള്ളട്ടെയെന്നുമാണ് ഹൈക്കോടതി അഭിപ്രായപ്പെട്ടത്. ഇതോടെ വിഷയം വീണ്ടും സർക്കാരിന്‍റെ മുന്‍പില്‍ എത്തിയിരിക്കുകയാണ്. 

ഹൈക്കോടതി പറയുന്നതുപോലെ ചെയ്യാമെന്ന നിലപാടായിരുന്നു തുടക്കത്തില്‍തന്നെ സർക്കാർ സ്വീകരിച്ചിരുന്നത്. എന്നാൽ പ്രശ്നത്തിൽ ഇടപെടില്ലെന്ന് ഹൈക്കോടതി നിലപാടെടുത്തതോടെ ആനവിലക്ക് വീണ്ടും സർക്കാരിന് മുന്നിലെത്തുകയാണ്. എന്നാല്‍, നിയമോപദേശം തേടിയിട്ടുണ്ടെന്നും അതിനനുസരിച്ച് എല്ലാവരേയും വിശ്വാസത്തിലെടുത്തുകൊണ്ട് തീരുമാനം വരുമെന്നുമാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

 

Trending News