പാലക്കാട് ഉമ്മിനിയിൽ ജനവാസ മേഖലയിൽ വീണ്ടും പുലിയിറങ്ങി; നാട്ടുകാർ ഭീതിയിൽ

പുലി പ്രസവിച്ച് കിടന്ന വീടിന് സമീപത്താണ് സൂര്യ ന​ഗർ. ഇവിടെയാണ് വീണ്ടും പുലിയെത്തിയത്.

Written by - Zee Malayalam News Desk | Last Updated : Jan 15, 2022, 10:04 AM IST
  • നായ്ക്കളുടെ കുര കേട്ട് നോക്കിയപ്പോൾ പുലിയെ കണ്ടെന്ന് നാട്ടുകാർ പറയുന്നു
  • പുലിയെ കണ്ടെന്ന് പറഞ്ഞ മേഖലയിൽ നായ്ക്കളുടെ തലയോട്ടിയും എല്ലിൻ കഷ്ണങ്ങളും കണ്ടെത്തിയിട്ടുണ്ട്
  • വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായിട്ടില്ല
പാലക്കാട് ഉമ്മിനിയിൽ ജനവാസ മേഖലയിൽ വീണ്ടും പുലിയിറങ്ങി; നാട്ടുകാർ ഭീതിയിൽ

പാലക്കാട്: ഉമ്മിനിയിൽ വീണ്ടും പുലിയിറങ്ങി. ജനവാസ മേഖലയായ സൂര്യ നഗറിലാണ് പുലിയിറങ്ങിയത്. ഇവിടുത്തെ ഇൻഡോർ കോർട്ടിന്റെ വാച്ചർ ഗോപിയാണ് പുലിയെ കണ്ടത്. പുലി പ്രസവിച്ച് കിടന്ന വീടിന് സമീപത്താണ് സൂര്യ ന​ഗർ. ഇവിടെയാണ് വീണ്ടും പുലിയെത്തിയത്.

നായ്ക്കളുടെ കുര കേട്ട് നോക്കിയപ്പോൾ പുലിയെ കണ്ടെന്ന് നാട്ടുകാർ പറയുന്നു. പുലിയെ കണ്ടെന്ന് പറഞ്ഞ മേഖലയിൽ നായ്ക്കളുടെ തലയോട്ടിയും എല്ലിൻ കഷ്ണങ്ങളും കണ്ടെത്തിയിട്ടുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായിട്ടില്ല.

ALSO READ: Leopard| പാലക്കാട് കണ്ടെത്തിയ പുലിക്കുട്ടികളിൽ ഒന്നിനെ തള്ളപ്പുലി കൊണ്ടു പോയി

രണ്ട് കുട്ടികളെ പ്രസവിച്ച പുലി കിടന്നിരുന്ന സമീപത്തെ വീടിന് അടുത്ത് കൂട് സ്ഥാപിച്ചെങ്കിലും ഒരു കുഞ്ഞിനെ മാത്രം എടുത്ത് പുലി പോയിരുന്നു. രണ്ടാമത്ത പുലി കുഞ്ഞിനെ അകമലയിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. പുലിയുടെ സാന്നിധ്യം ഇല്ലെന്ന് ഉറപ്പിച്ച് കൂടെടുത്ത് മാറ്റാൻ വനംവകുപ്പ് തയ്യാറെടുക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നത്.

പുലിയെ തിരികെയെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കൂട്ടിൽ പുലിക്കുഞ്ഞുങ്ങളെ വച്ചത്. എന്നാൽ കൂട്ടിൽ കുടുങ്ങാതെ പുലി കുഞ്ഞിനെ കൊണ്ടുപോയി. ഉമ്മിനിയിൽ അടഞ്ഞുകിടക്കുന്ന വീട്ടിൽ നിന്നാണ് ഞായറാഴ്ച പുലിക്കുട്ടികളെ കണ്ടെത്തിയത്. മാധവൻ എന്നയാളുടെ തകർന്നു കിടക്കുന്ന വീടാണ് ഇത്. പതിനഞ്ച് വർഷമായി അടഞ്ഞുകിടക്കുകയായിരുന്നു വീട്. പത്ത് ദിവസം മാത്രമായിരുന്നു പുലിക്കുട്ടികളുടെ പ്രായം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News